Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയാഘാതം; മലപ്പുറം...

ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി ഷാർജയിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദ്​ ഹസൻ

ദുബൈ: മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കരുവാരകുണ്ട് പാറമ്മൽ വീട്ടിൽ മുഹമ്മദ്​ ഹസൻ (54) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി താമസസ്ഥലത്ത്​ വെച്ച്​ നെഞ്ചു​വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഷാർജ അൽ ഖാസിമി ആശുപത്രിയിൽ എത്തിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടോടെ മരിക്കുകയായിരുന്നു.

അജ്​മാനിൽ എംപയർ അഡ്വർടൈസിങ്​ ആൻഡ്​ ഇന്‍റീരിയർ ഡിസൈൻ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മൃതദേഹം അൽ ഖാസിമി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​. നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിച്ച്​ വരുന്നതായി ‘ഹംപാസ്’​ പ്രവർത്തകർ അറിയിച്ചു.

പാറമ്മൽ ഹംസയാണ് മുഹമ്മദ്​ ഹസന്റെ പിതാവ്​. മാതാവ്​: ആമിന. ഭാര്യ: സൗദ തൊട്ടിപ്പറമ്പൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heart Attackdeath news
News Summary - Heart attack; native of Malappuram passed away in Sharjah
Next Story