ഹൃദയം, കരൾ, ശ്വാസകോശം എന്നിവ മാറ്റിവെക്കാൻ ക്ലീവ്ലാൻഡിൽ സൗകര്യം
text_fieldsഅബൂദബി: അവയവമാറ്റ ശസ്ത്രക്രിയയിൽ അബൂദബി ക്ലീവ്ലാൻഡ് ക്ലിനിക്കിെൻറ മുന്നേറ്റം വീണ്ടും. ഹൃദയം, കരൾ, ശ്വാസകോശം എന്നിവ മാറ്റിവെക്കാനുള്ള സൗകര്യമാണ് ആശുപത്രിയിൽ ഒരുക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു ആശുപത്രിയിൽ ഇത്തരം സൗകര്യമൊരുക്കുന്നത്. ക്ലീവ്ലാൻഡിന് പുറമെ ശൈഖ് ഖലീഫ മെഡിക്കൽ സിറ്റിയിലും വൃക്ക മാറ്റിവെക്കാൻ സൗകര്യമുണ്ട്. അവയവമാറ്റ ശസ്ത്രക്രിയയിൽ ആറ് മാസത്തിനിടെ ക്ലീവ്ലാൻഡ് ക്ലിനിക് വൻ നേട്ടങ്ങളാണ് കരസ്ഥമാക്കിയത്. യു.എ.ഇയിെല ആദ്യത്തെ സമ്പൂർണ കരൾമാറ്റ ശസ്ത്രക്രിയ ഫെബ്രുവരി ഒന്നിന് ഡോ. അേൻാറണിയോ പിന്നയുടെ നേതൃത്വത്തിൽ ക്ലിനിക്കിൽ നടന്നിരുന്നു. പത്ത് ദിവസത്തിന് ശേഷം ഡോ. റെഡ സോലമാസിെൻറ നേതൃത്വത്തിൽ മരിച്ചയാളുടെ ശ്വാസകോശം മറ്റൊരാൾക്ക് മാറ്റിവെച്ചിരുന്നു. ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യ ശസ്ത്രക്രിയയാരുന്നു ഇത്.
2017 ഡിസംബറിൽ ക്ലീവ്ലാൻഡ് ക്ലിനിക്കിലാണ് രാജ്യത്തെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. മരിച്ചയാളുടെ വൃക്കകൾ മറ്റൊരാൾക്ക് മാറ്റിവെച്ചത് 2017 സെപ്റ്റബറിലായിരുന്നു. 2017 മാർച്ചിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ് ഖലീഫയുടെ ഉത്തരവനുസരിച്ചാണ് ക്ലീവ്ലാൻഡിൽ ബഹു അവയവമാറ്റ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം ഒരുക്കിയത്. നേരത്തെ അവയവമാറ്റത്തിന് വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടതിനാൽ യു.എ.ഇയിലുള്ളവർക്ക് വൻ ചെലവ് വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.