തദ്ദേശീയര്‍ക്കും സന്ദര്‍ശകര്‍ക്കും വഴികാട്ടിയായി ‘ഹാര്‍ട്ട് ഓഫ് റാക്’
text_fieldsറാസല്‍ഖൈമ: ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ റാസല്‍ഖൈമയില്‍ എവിടെ ലഭിക്കുമെന്നറിയാന്‍ സഹായിക്കുന്ന ‘ഹാര്‍ട്ട് ഓഫ് റാക്’ വെബ്സൈറ്റ് ലോഞ്ചിങ് നടന്നു.
തദ്ദേശീയര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ സഹായകരമാകുന്നതാണ് ഓണ്‍ലൈന്‍ സംരംഭമെന്ന് വെബ്സൈറ്റ് ലോഞ്ച് ചെയ്ത് റാക് ഗവ. മീഡിയ ഓഫീസ് (റാക് ജി.എം.ഒ) പ്രോജക്ട് മേധാവി റൂബ സെയ്ദാന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, താമസ സൗകര്യങ്ങള്‍, വിനോദം തുടങ്ങിയവയെക്കുറിച്ച വിവരങ്ങളെല്ലാം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിത ശൈലി, ടൂറിസം, ബിസിനസ് ലാന്ഡ്സ്കാപ്പ് എന്നിവയെക്കുറിച്ച സമഗ്ര വിശദാംശങ്ങളും ‘ഹാര്‍ട്ട് ഓഫ് റാക്’ വെബ് സൈറ്റ് നല്കുന്നു.
പ്രാദേശിക കമ്യൂണിറ്റികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഷോപ്പിങ്, താമസം, ഡൈനിങ് എന്നിവ തെരഞ്ഞെടുക്കുന്നതിനും വെബ് സൈറ്റ് ഉപകരിക്കും. ചെറിയ വിവരണങ്ങളിലൂടെയും എമിറേറ്റ് ബ്ളോഗുകളിലൂടെയും റാസല്‍ഖൈമയുടെ മനോഹാരിതയും സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കറക്ക് ചായ ലഭിക്കുന്ന മികച്ച സ്ഥലങ്ങള്‍ മുതല്‍ വളര്‍ത്തു മൃഗങ്ങളുടെ പരിചരണത്തിനുള്ള ചെറുവിവരങ്ങള്‍ വരെ വെബ് സൈറ്റ് ഉള്‍ക്കൊള്ളുന്നതായും റൂബ തുടര്‍ന്നു.
സര്‍ക്കാര്‍ സംരംഭങ്ങളെക്കുറിച്ച് പുതു വിവരങ്ങള്‍, കുടുംബ സൗഹൃദ വാരാന്ത്യങ്ങള്‍, ഈവന്റ് കവറേജ്, ചരിത്രം, പാരമ്പര്യങ്ങള്‍ തുടങ്ങി സമഗ്ര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘ഹാര്‍ട്ട് ഓഫ് റാക്’ വെബ്സൈറ്റെന്നും അധികൃതര്‍ വ്യക്തമാക്കി. ലോഞ്ചിംഗ് ചടങ്ങില്‍ വിവിധ വകുപ്പ്-സ്ഥാപന മേധാവികളും ഉദ്യോഗസ്ഥരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.