അയ്യോ... ചുട്ടുപൊള്ളുന്നു
text_fieldsദുബൈ: ജനങ്ങളുടെ അകവും പുറവും ഒരുപോലെ പൊള്ളിച്ച് യു.എ.ഇ യില്‍ ചൂടിെൻറ കാഠിന്യം കൂടി വരുന്നു. 48 ഡിഗ്രിയാണ് ഇന്നലെ രേഖപ്പെടുത്തിയ കൂടിയ ചൂട്. ചൂട് കനത്തതോടെ ആരോഗ്യ പ് രശ്നങ്ങൾക്കും സാധ്യതയേറി. എല്ലാ വിഭാഗം ജനങ്ങളും, പ്രത്യേകിച്ച് തുടര്‍ച്ചയായി വെയിലു കൊള്ളുന്ന നിര്‍മാണത്തൊഴിലാളികളും മറ്റു പുറം ജോലിക്കാരും അതീവ ജാഗ്രത പുലര്‍ത്തണ മെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ആളുകള്‍ ധാരാളം തണുത്ത വെള്ളം കുട ിക്കാന്‍ ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചുപറയുന്നു.
മണിക്കൂറുകളോളം ഇറുകിയ വസ്ത്രങ്ങള്‍ ധരിച്ച് കഠിനമായ ചൂടില്‍ ജോലിചെയ്യുന്നവര്‍ക്ക് ചര്‍മരോഗങ്ങള്‍ക്കും സാധ്യതയുണ്ട്. എ.സി തണുപ്പുള്ള വീട്ടിൽ നിന്നും ഒാഫീസിൽ നിന്നും കടുത്ത ചൂടിലേക്ക് ഒാടിയിറങ്ങുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കും. പൈപ്പില്‍ സദാ ചൂടുവെള്ളമായതിനാല്‍ നേരത്തെ വെള്ളം സംഭരിച്ചുവെച്ചുവേണം കുളിക്കാനും മറ്റും. അല്ലാത്തപക്ഷം തൊലിയില്‍ പാടുകള്‍ പ്രത്യക്ഷപ്പെടാനും മുടി കൊഴിയാനും സാധ്യതയുണ്ട് . ചൂടുവെള്ളത്തില്‍ ഫ്രീസറില്‍ സൂക്ഷിച്ച ഐസുകട്ടകള്‍ ലയിപ്പിച്ച് കുളിക്കുന്നവരും കുറവല്ല. എന്നാൽ ഇത് ശരീരത്തിന് ഗുണകരമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.പുറത്തെ വെയിലി െൻറചൂടും അകത്തെ എ.സിയുടെ കൃത്രിമത്തണുപ്പും ഓഫീസുകളിലും മറ്റു വ്യാപാരസ്ഥാപനങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് ജലദോഷത്തിനും പനിക്കും കാരണമായേക്കാം. എ.സി.യുടെ ഫില്‍ട്ടറില്‍നിന്നും വരുന്ന പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടിവരുന്നത് രോഗത്തിനൊരു കാരണമാണ്. അതിനാല്‍ എ.സി ഫില്‍ട്ടര്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കണം.
വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ടത്
യാത്ര തുടങ്ങുന്നതിന് മുമ്പ് ടയറുകളുടെ നിലവാരം ഉറപ്പ് വരുത്തുക. നിലവാരമില്ലാത്ത ടയറുകള്‍ യാത്രക്ക് മുമ്പേ മാറ്റണം. വാഹനത്തിന് ചെരിവ് അനുഭവപ്പെടുകയാണെങ്കില്‍ ടയറുകളുടെ അലൈന്‍മെൻറ് പരിശോധിക്കുക. അത്യാവശ്യമായ കൂളൻറിെൻറ അളവ് ഉറപ്പ് വരുത്തുക. തുടര്‍ച്ചയായി കൂളൻറിെൻറ അളവ് കുറയുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ വാഹനം റിപ്പയറിങ് കേന്ദ്രത്തില്‍ എത്തിക്കുക.
കൂളിങ് ഗ്ലാസ് ജാഡയല്ലാാാ....
കുഞ്ഞുങ്ങളെയും വയോജനങ്ങളെയും ആരോഗ്യ പ്രശ്നങ്ങളുള്ളവരെയും കൊണ്ട് പുറത്തേക്കുള്ള യാത്ര കടുത്ത ചൂടുള്ള സമയത്ത് കഴിയുന്നത്ര ഒഴിവാക്കുകയാണ് ഉത്തമം. നിർബന്ധിത സാഹചര്യങ്ങളിൽ എല്ലാ പരിരക്ഷയും സ്വീകരിക്കുകയും വേണം. പുറത്തിറങ്ങൂേമ്പാൾ കൈയിൽ ഒരു കുട കരുതുന്നത് കുറച്ചിലായി കാണരുത്. വാഹനങ്ങളിൽ പോകുന്നവരും വണ്ടിയിൽ ഒരു കുട സൂക്ഷിക്കുക. കൂളിങ് ഗ്ലാസ് ജാഡയല്ല, അത് കണ്ണിെൻറ സംരക്ഷണത്തിനാണ്. കൂടിയ ബ്രാൻറ് തന്നെ വാങ്ങണമെന്നില്ല, പക്ഷെ നിലവാരമുള്ള സൺഗ്ലാസുകൾ ഉപയോഗിക്കുക. സൺസ്ക്രീൻ ലോഷനുകളോ ക്രീമുകളോ ഉപയോഗിക്കാം, പ്രകൃതിദത്തമായ ഗൃഹവൈദ്യം കൂടുതൽ നല്ലതാണെങ്കിലും തിരക്കു പിടിച്ച ജീവിതത്തിനിടയിൽ അതിനു സമയം കണ്ടെത്തലാണ് പ്രശ്നം. തൊപ്പി വെക്കുന്നതു വളരെ നല്ലതാണ്. കോട്ടൺ തൊപ്പിയാണ് ഗുണകരം,അല്ലാത്ത പക്ഷം തലയിൽ വിയർപ്പടിയാൻ സാധ്യത ഏറെ. ഷോൾ പുതച്ച് ഇറങ്ങുക, കർച്ചീഫ് കൊണ്ട് മുഖമടച്ച് കെട്ടുക.
അരുതേ കുഞ്ഞുങ്ങളെ ഒറ്റക്കിരുത്തരുതേ
വേനൽകാലത്താണെങ്കിലും മഞ്ഞു കാലത്താണെങ്കിലും വാഹനത്തിനുള്ളിൽ കുഞ്ഞുങ്ങളെ ഒറ്റക്ക് ഇരുത്താതിരിക്കാൻ മുതിർന്നവർ സദാ ശ്രദ്ധ പുലർത്തണം. അത് വീട്ടുവളപ്പിൽ നിർത്തിയിട്ട വാഹനമാണെങ്കിലും ശരി. ചൂടു കാലത്ത് വാഹനത്തിനുള്ളിൽ അപകട സാധ്യ ത കൂടുതലാണ്. കുട്ടികൾ അകത്ത് പെട്ടുപോയാൽ അവർക്ക് തുറന്നിറങ്ങാൻ കഴിയണമെന്നില്ല. വാഹനത്തിനകത്ത് ചൂടു കൂടി പെരുകുേമ്പാൾ ശ്വാസം മുട്ടി മരിക്കുന്ന ദുരന്തം സംഭവിക്കാം. ഇൗ വേനൽക്കാലത്ത് ഇതിനകം തന്നെ രാജ്യത്ത് കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
വെള്ളം കുടിക്കണം ഉള്ളു കുളിർപ്പിക്കണം
വീട്ടിലിരിക്കുന്നവരാണെങ്കിലും പുറത്തിറങ്ങി സഞ്ചരിക്കുന്നവരാണെങ്കിലും നിർജലീകരണം എന്ന വില്ലനെ സൂക്ഷിക്കണം. ജീവൻ നഷ്ടപ്പെടുത്തിക്കളയുന്നത്ര ഭീകരമാണ് ശരീരത്തിലെ ജലാംശം കുറയൽ. പുറമെ നിരവധി രോഗങ്ങൾക്കും ഇതു കാരണമാവും. പല തരം പാനീയങ്ങൾ വിപണിയിലുണ്ടെങ്കിലും പച്ച വെള്ളം, നാരങ്ങവെള്ളം, കരിക്ക് വെള്ളം, ലബൻ, സംഭാരം, പഴച്ചാറുകൾ, പാല് എന്നിവയെല്ലാമാണ് ശരീരത്തിന് നല്ലത്. കോള, പെപ്സി, സോഡ ഉൽപന്നങ്ങളും കാപ്പി, ചായ എന്നിവയും കഴിയുന്നത്ര കുറച്ച് ഉപയോഗിക്കുക^ നിർജലീകരണ തോത് കൂട്ടും എന്നതു തന്നെ കാരണം. െഎസ് ഇട്ടടിച്ച ജ്യൂസുകളും പരമാവധി ഒഴിവാക്കാം. കടുത്ത ചൂടിൽ നിന്ന് കയറി വന്നാലുടൻ ഫ്രിഡ്ജിൽ വെച്ചതും െഎസിട്ടതുമായ വെള്ളം കുടിക്കുന്നത് പൂർണമായി ഒഴിവാക്കണം. ഇല്ലാത്ത പക്ഷം കഫക്കെട്ടിന് വഴിവെക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.