Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചൂടിൽ ആശ്വാസമായി ...

ചൂടിൽ ആശ്വാസമായി പലയിടങ്ങളിലും മഴ

text_fields
bookmark_border
Heavy rain,
cancel
camera_alt

അ​ൽ​ഐ​നി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ പെ​യ്ത മ​ഴ​യു​ടെ ദൃ​ശ്യം. എ​ൻ.​സി.​എം പ​ങ്കു​വെ​ച്ച വി​ഡി​യോ​യി​ൽ നി​ന്ന്​

ദുബൈ: രാ​ജ്യ​ത്ത്​ ചൂ​ട്​ 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലേ​ക്ക്​ ഉ​യ​രു​ന്ന​തി​നി​ടെ, ആ​ശ്വാ​സ​മാ​യി ചൊ​വ്വാ​ഴ്ച പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു. അ​ൽ​ഐ​ൻ, അ​ൽ റീ​ഫ്, അ​ൽ ന​യ്യാ​ഫ്, ബാ​ദ്​ ബി​ൻ​ത്​ സ​ഊ​ദ്, അ​ൽ മ​സൂ​ദി, അ​ൽ ന​ബ്ബാ​ഗ്​ എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ ല​ഭി​ച്ച​തെ​ന്ന്​ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം (എ​ൻ.​സി.​എം) അ​റി​യി​ച്ചു.

അ​ൽ ഫോ​ഹി​ന്‍റെ വ​ട​ക്ക​ൻ ഭാ​ഗ​ത്തും ചാ​റ്റ​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. സു​ര​ക്ഷ മു​ൻ​നി​ർ​ത്തി കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടും എ​ൻ.​സി.​എം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. അ​ൽ ഹി​ല്ലി​യി​ലെ ഗാ​ർ​ഡ​ൻ സി​റ്റി​യി​ൽ മ​ഴ​യ​ത്ത്​ വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ വി​ഡി​യോ​യും സ്​​റ്റോം സെ​ന്‍റ​ർ സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലൂ​ടെ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ മ​റ്റു​ ഭാ​ഗ​ങ്ങ​ളി​ലും മ​ഴ പെ​യ്യു​മെ​ന്ന മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

മോ​ശം കാ​ലാ​വ​സ്ഥ​യി​ൽ സു​ര​ക്ഷ ന​ട​പ​ടി​ക​ൾ പാ​ലി​ക്ക​ണ​മെ​ന്ന്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. റോ​ഡ്​ ഡി​സ്​​പ്ലേ ബോ​ർ​ഡു​ക​ളി​ൽ പൊ​ലീ​സ്​ മാ​റ്റം വ​രു​ത്തു​ന്ന വേ​ഗ​പ​രി​ധി അ​നു​സ​രി​ച്ച്​ വാ​ഹ​ന​മോ​ടി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വു​മു​ണ്ടാ​യി​രു​ന്നു.

കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ അ​നു​മാ​ന പ്ര​കാ​രം ചൊ​വ്വാ​ഴ്ച രാ​ജ്യ​ത്ത്​ 24 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും 48 ഡി​ഗ്രി​ക്കും ഇ​ട​യി​ലു​ള്ള ചൂ​ടാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യും ബു​ധ​നാ​ഴ്ച രാ​വി​ലെ​യും ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ​യാ​യി​രി​ക്കും. ചി​ല തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ മൂ​ട​ൽ മ​ഞ്ഞ്​ രൂ​പ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​താ​യും എ​ൻ.​സി.​എം അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rainU.A.E News
News Summary - heavy rain in Dubai
Next Story