റാസൽഖൈമയിലും അൽഐനിലും കനത്ത മഴ
text_fieldsദുബൈ: യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈകീട്ടോടെ കനത്ത മഴയും ആലിപ്പഴവർഷവും. റാസൽഖൈമ, അൽഐൻ എന്നിവിടങ്ങളിലാണ് കനത്ത മഴ ലഭിച്ചത്. ഫുജൈറയിൽ വിവിധയിടങ്ങളിൽ ആലിപ്പഴ വർഷവുമുണ്ടായതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു. ഫുജൈറയിലെ വാദി മുയാദഖിലാണ് കനത്ത മഴക്കൊപ്പം ആലിപ്പഴ വർഷമുണ്ടായത്.
മൂടിക്കെട്ടിയ കാലാവസ്ഥയായതിനാൽ രാജ്യത്തിന്റെ കിഴക്കൻ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വാദികളിൽനിന്ന് മാറിനിൽക്കാനും നിർദേശിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ കൂടുതൽ മേഖലകളിൽ മഴ പ്രതീക്ഷിക്കാമെന്നും നിരീക്ഷണ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. മഴക്ക് പുറമെ, അറബിക്കടലിലെ ഉഷ്ണമേഖല കൊടുങ്കാറ്റും കാലാവസ്ഥ കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളിൽ ഉഷ്ണമേഖല ചുഴലിക്കാറ്റായി മാറുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു. ഇത് രാജ്യത്തെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.