കശ്മീർ: സമാധാനത്തിെൻറയും സംവാദത്തിെൻറയും പാത സ്വീകരിക്കണം –യു.എ.ഇ, സൗദി
text_fieldsദുബൈ: കശ്മീരിനെച്ചൊല്ലി ഇന്ത്യ-പാക് ബന്ധം വീണ്ടും ഉലയുന്നതിൽ ഇരുരാജ്യങ്ങളുമായ ും ഉറ്റ സൗഹൃദം പുലർത്തുന്ന യു.എ.ഇക്കും സൗദി അറേബ്യക്കും ആശങ്ക. സംഘർഷ പാതയിലേക്ക് നീ ങ്ങരുതെന്നും സമാധാനത്തിെൻറയും സംവാദത്തിെൻറയും മാർഗങ്ങൾ സ്വീകരിക്കണമെന്നുമാണ് ഏറ്റവുമധികം ഇന്ത്യ-പാക് പ്രവാസികൾ അധിവസിക്കുന്ന പ്രബല ഗൾഫ് രാജ്യങ്ങളുടെ നിർദേശം.
കശ്മീർ വിഷയം ഗൗരവപൂർവം നിരീക്ഷിച്ചുവരികയാണെന്ന് യു.എ.ഇ വ്യക്തമാക്കി. മേഖലയിൽ സ്ഥിരതയും സുരക്ഷയും സമാധാനവും നിലനിർത്തുന്നതിന് സംവാദാത്മകമായ സമീപനങ്ങൾ സ്വീകരിക്കേണ്ട സാഹചര്യമാണിതെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അൻവർ ബിൻ മുഹമ്മദ് ഗർഗാഷ് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളുടെയും വിവേകമുള്ള നേതൃത്വത്തിൽ വിശ്വാസമുണ്ടന്നും ക്രിയാത്മക സംവാദങ്ങളിലൂടെ പ്രശ്നങ്ങൾ ഒഴിവാക്കി പ്രതിസന്ധികളെ മറികടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കശ്മീരിെൻറ സവിശേഷ ഭരണഘടനാ പദവി നീക്കം ചെയ്തതിനു ശേഷമുള്ള സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കിയ സൗദി വിദേശകാര്യമന്ത്രാലയ അധികൃതർ മേഖലയിലെ ജനങ്ങളുടെ താൽപര്യത്തിന് മുൻകൈയെടുക്കണമെന്ന് നിർദേശിച്ചു. അതിനിടെ, കശ്മീരിലേക്ക് യാത്രപോകുന്നത് മാറ്റി വെക്കുവാൻ പൗരൻമാർക്ക് യു.എ.ഇ അടിയന്തിര നിർദേശം നൽകി. നിലവിൽ കശ്മീർ മേഖലയിലുള്ള പൗരൻമാരോട് യു.എ.ഇ എംബസിയുമായി ബന്ധപ്പെടുവാനും ആവശ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.