വടക്കൻ മേഖലയിൽ കനത്ത മഴ: കൽബ റോഡ് അടച്ചതായി ഷാർജ പൊലീസ്
text_fieldsഷാർജ: കനത്ത മഴയെത്തുടർന്ന് കൽബ നഗരത്തിലെ അൽ ഹാഫിയ സ്‌ക്വയർ മുതൽ ചരിത്ര മേഖലയായ വാദി അൽഹെലോ വരെയുള്ള കൽബ റോഡിെൻറ രണ്ടു ദിശകളും അടച്ചതായി ഷാർജ പൊലീസ് ഞായറാഴ്ച അറിയിച്ചു.
മഴയത്ത് വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ മാസം ഇതേ രീതിയിൽ മഴ പെയ്ത ദിവസം വാദി അൽ ഹെലോയിൽ എട്ടു വാഹനങ്ങളാണ് ഒഴുക്കിൽപ്പെട്ടത്. പരിസരവാസികളും പൊലീസും നടത്തിയ രക്ഷാപ്രവർത്തനമാണ് ഒഴുക്കിൽപ്പെട്ടവരെ രക്ഷപ്പെടുത്തിയത്.
ഷാർജയുടെ വടക്ക്, കിഴക്ക് ഉപനഗരങ്ങളിലെ പല ഭാഗങ്ങളിലും ഞായറാഴ്ച മിതമായതും കനത്തതുമായ മഴ ലഭിച്ചതായി കാലാവസ്ഥ പ്രവചന കേന്ദ്രം അറിയിച്ചു. ദുബൈയിലെ ജുമൈറ, ലെഹ്ബാബ്, ജബൽ അലി, ഷാർജയിലെ വാദി അൽ ഹെലോ, ഖോർഫാക്കൻ, ദൈദ്, കൽബയുടെ പടിഞ്ഞാറൻ അഹ്ഫാര, ഫുജൈറയിലെ വാദി മൈദാക്ക്, മലീഹ- ഷൗക റോഡ്, അൽ മനായ്, റാസ് അൽ ഖൈമ, അൽ ഹീലിയോ എന്നിവിടങ്ങളിലും ഭാഗികമായി മഴ ലഭിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ടമേഖലയായ വാദി ഷീസിലും ഒമാൻ പ്രവിശ്യയിലും മഴ പെയ്തു. പുറമേക്ക് ശാന്തമായി തോന്നുമെങ്കിലും ഷീസിലെയും മറ്റും വാദികൾ മഴയുള്ള സമയത്ത് അപകടകാരികളാണ്. ഒരു കാരണവശാലും ഇറങ്ങരുത്. നിരവധി അപകടങ്ങൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.