യന്ത്രത്തകരാർ: ജലാശയത്തിൽ ഹെലികോപ്ടർ അടിയന്തരമായി ഇറക്കി
text_fieldsഅബൂദബി: യന്ത്രത്തകരാർ കാരണം അബൂദബി വ്യോമയാന കമ്പനിയുടെ ഹെലികോപ്ടർ മുബാറസ് െഎലൻഡിലെ ജലാശയത്തിൽ അടിയന്തരമായി ഇറക്കി. ഏപ്രിൽ 29നായിരുന്നു സംഭവമെന്ന് സിവിൽ വ്യോമയാന ജനറൽ അതോറിറ്റി അറിയിച്ചു.
അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഉച്ചക്ക് 12.05ന് എണ്ണ മേഖലയിലെ ജീവനക്കാരുമായാണ് ‘അഗസ്റ്റ വെസ്റ്റ്ലാൻഡ്’ ഹെലികോപ്ടർ ഉയർന്നത്. 12.31ന് നാല് ജോലിക്കാരെ ജോലിസ്ഥലത്ത് ഇറക്കി ഹെലികോപ്ടർ വീണ്ടും ഉയർന്നപ്പോഴാണ് യന്ത്രത്തകരാർ സന്ദേശം കോക്പിറ്റ് സ്ക്രീനിൽ തെളിഞ്ഞത്. തുടർന്ന് ജലാശയത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഹെലികോപ്ടറിലുണ്ടായിരുന്നവരെ പരിക്കേൽക്കാതെ ബോട്ടുകളിൽ രക്ഷപ്പെടുത്തി. യു.എ.ഇ തീരദേശ സേനയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.