പൊതുമാപ്പ്; അബൂദബിയിൽ ഹെൽപ് ഡെസ്ക്
text_fieldsഅബൂദബി: യു.എ.ഇ ഗവൺമെന്റ് പ്രഖ്യാപിച്ച പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ അബൂദബി കെ.എം.സി.സി ഹെൽപ് ഡെസ്ക് ഒരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് റഷീദ് പട്ടാമ്പി +971 50 826 4991, സുഹൈൽ. +971 56 882 9880 എന്നിവരെ ബന്ധപ്പെടണം.
അബൂദബി: പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്കായി സെപ്റ്റംബർ ഒന്നുമുതൽ അബൂദബി കേരള സെന്ററിൽ ഹെൽപ് ഡെസ്ക് ആരംഭിക്കുമെന്ന് കെ.എസ്.സി ഭാരവാഹികൾ അറിയിച്ചു. ഫോൺ - 026314455.
അൽഐനിൽ ഹെൽപ് ഡെസ്ക്
അൽ ഐൻ: പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്ന ഇന്ത്യക്കാർക്ക് ആവശ്യമായ സേവനങ്ങളും നിർദേശവും നൽകാൻ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹെൽപ് ഡെസ്ക് ഒരുക്കും. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വ്യത്യസ്ത കൗണ്ടറുകളാണ്. എല്ലാ ദിവസവും വൈകീട്ട് 6 മുതൽ 10 വരെ സേവനങ്ങൾ ലഭ്യമാകും.
പൊതുമാപ്പ് കാലയളവിൽ ഇന്ത്യൻ എംബസിയിൽനിന്നും ലഭിക്കേണ്ട സേവനങ്ങൾ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിലൂടെ ലഭ്യമാകുമെന്ന് പ്രസിഡന്റ് റസൽ മുഹമ്മദ് സാലി പറഞ്ഞു. ബി.എൽ.എസിലൂടെയാണ് എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ടത്. എമർജൻസി സർട്ടിഫിക്കറ്റുകൾ 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കുമെന്നും ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. എല്ലാ ബി.എൽ.എസ് കേന്ദ്രങ്ങളും പൊതുമാപ്പ് കാലയളവിൽ ഏഴ് ദിവസവും പ്രവർത്തിക്കും. എമർജൻസി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കുന്നതിനും എംബസിയിൽനിന്നും അത് ബന്ധപ്പെട്ടവർക്ക് എത്തിച്ചു നൽകുന്നതിനും ഇന്ത്യൻ സോഷ്യൽ സെന്റർ പ്രവർത്തകർ രംഗത്തുണ്ടാകും.
അൽ ഐൻ കെ.എം.സി.സിയും ഈ കാലയളവിൽ സേവനങ്ങൾക്കായി അൽ ഐനിൽ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.