നടപടിക്രമങ്ങൾ നിമിഷവേഗത്തിൽ പൂർത്തിയാക്കി ഇമിഗ്രേഷൻ വിഭാഗം
text_fieldsദുബൈ: യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിെൻറ ആദ്യ ദിവസം അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ എത്തിയ അപേക്ഷകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത് അതിവേഗത്തിൽ. ഫിലിപ്പീനോ പൗരനാണ് ആദ്യ അപേക്ഷകനായി എത്തിയത്. പത്തു മിനിറ്റു കൊണ്ട് അദ്ദേഹത്തിെൻറ രേഖകൾ നിയമവിധേയമാക്കാനായി.
ദുബൈ ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഉപ ഡി.ജി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ നേരിെട്ടത്തി ക്യാമ്പിലെ പ്രവർത്തനങ്ങൾ പരിശോധിക്കുകയും ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകുകയും ചെയ്തു. അസി.ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഖലഫ് അൽ ഗൈത് ഉൾപ്പെടെ വിവിധ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. സായിദ് വർഷം പ്രമാണിച്ച് ഒരുക്കുന്ന ഇൗ മികച്ച അവസരം പ്രയോജനപ്പെടുത്തി നിയമവിരുദ്ധ താമസത്തിൽ നിന്നും പിഴകളിൽ നിന്നും മുക്തി നേടാൻ ഏവരും മുന്നോട്ടുവരണമെന്ന് മേജർ ജനറൽ സുറൂർ ആഹ്വാനം ചെയ്തു.
ഏറ്റവും പരിചയവും യോഗ്യതയുമുള്ള ഉദ്യോഗസ്ഥരെയാണ് ജനങ്ങളുടെ സേവനത്തിനായി നിയോഗിച്ചിരിക്കുന്നതെന്നും നടപടിക്രമങ്ങൾ എളുപ്പത്തിലാക്കാൻ വേണ്ട സജ്ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണ നിലയിൽ പത്തു മിനിറ്റു കൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്ന് ബ്രിഗേഡിയർ ഖലഫ് അൽ ഗൈത് പറഞ്ഞു. എന്നാൽ ചില അപേക്ഷകളിൽ 10 മിനിറ്റ് അധിക സമയം വേണ്ടി വന്നേക്കും.
വിസ സ്റ്റാറ്റസ് മാറ്റാൻ ആഗ്രഹിക്കുന്നവർ പുതിയ വിസയുടെ രേഖകളുമായി ആമർ, തസ്ഹീൽ കേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന് ഡിപാർട്മെൻറ് മേധാവി മേജർ സലീം ബിൻ അലി പറഞ്ഞു.
ദുബൈ പൊലീസ്, സിവിൽ ഡിഫൻസ്, ആംബുലൻസ് കോർപറേഷൻ, ആർ.ടി.എ, സ്വദേശിവത്കരണ മാനവശേഷി മന്ത്രാലയം, ലേബർ വകുപ്പ് എന്നിവയുടെ ഉദ്യോഗസ്ഥരും പൊതുമാപ്പ് കേന്ദ്രത്തിൽ സേവനവുമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.