അർബുദബാധിതർക്ക് കൈത്താങ്ങ്; ‘മെഴ്സിത്തണു’മായി സെന്റ് മേരീസ് ചർച്ച്
text_fieldsദുബൈ: അർബുദബാധിതർക്ക് കൈത്താങ്ങൊരുക്കാൻ ‘മെഴ്സിത്തൺ’ എന്ന പേരിൽ കൂട്ടനടത്തം സംഘടിപ്പിക്കാനൊരുങ്ങി ദുബൈ സെന്റ് മേരീസ് കാത്തലിക് ചർച്ച്. ലോക അർബുദദിനാചരണ ഭാഗമായി ഫെബ്രുവരി 19ന് രാവിലെ എട്ടു മുതൽ വൈകീട്ട് നാലു വരെ ദുബൈ ക്രീക്ക് പാർക്കിലാണ് വാക്കത്തൺ. പരിപാടിയിൽനിന്ന് ലഭിക്കുന്ന തുക അർബുദബാധിതരുടെ ചികിത്സക്കായി നൽകുമെന്ന് സെന്റ് മേരീസ് കാത്തലിക് പള്ളി വികാരി ഫാ. ലെനി കോന്നൂലി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
പള്ളിയിലെ സമാരിറ്റന് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന വാക്കത്തണിൽ 15,000 പേര് പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 2017ല്‍ പള്ളിയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് ആദ്യത്തെ മേഴ്സിത്തണ് സംഘടിപ്പിച്ചിരുന്നു. അന്ന് ആറ് അർബുദബാധിതരുടെ ചികിത്സക്കാണ് പണം സമാഹരിച്ചത്. ഇത്തവണ 60 അർബുദബാധിതരുടെ ചികിത്സ ലക്ഷ്യമിടുന്നു. ഇന്ത്യ, പാകിസ്താന്, ഫിലിപ്പീന്‍സ്, ലബനാന് തുടങ്ങി വിവിധ രാജ്യക്കാരും മതക്കാരുമായ 60 അർബുദബാധിതർക്കായി 38 ലക്ഷം ദിര്‍ഹം ചികിത്സക്കായിവേണ്ടി വരും. ഇതിന്റെ ഭാഗമായാണ് ‘എ വാക്ക് ഫോര്‍ ഹോപ്’ എന്ന സന്ദേശവുമായി നടത്തം സംഘടിപ്പിക്കുന്നത്. ദുബൈ ഗവൺമെന്റിലെ വിവിധ വകുപ്പുകളുമായി സഹകരിച്ചാണിത്. മുതിര്‍ന്ന സർക്കാർ ഉദ്യോഗസ്ഥര്‍ സംബന്ധിക്കും. സംഗീതം, നൃത്തം, ഭക്ഷണം, മത്സരങ്ങള്‍, നറുക്കെടുപ്പ് എന്നിങ്ങനെയായി ഏകദിന പരിപാടിയാണ് ഒരുക്കിയിട്ടുള്ളത്. മുതിര്‍ന്നവര്‍ക്ക് 50 ദിര്‍ഹമിനും നാലു മുതല്‍ 17 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് 30 ദിര്‍ഹമിനും രജിസ്റ്റർ ചെയ്യാം. നാലു വയസ്സിൽ താഴെയും 70 വയസ്സിനു മുകളിലുമുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. അർബുദബാധിതരെ സഹായിക്കാൻ ദുബൈ സർക്കാർ വലിയ പിന്തുണ നൽകുന്നുണ്ടെന്നും പരമാവധി തുക സമാഹരിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്തസമ്മേളനത്തില്‍ റോഡോള്‍ഫോ, സമാരിറ്റന് കൂട്ടായ്മയിലെ സൂസന് ജോസ്, ജോഹാന ഫെര്‍ണാണ്ടസ്, സെലീന് ഫെര്‍ണാണ്ടസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.