ൈവരാഗ്യമല്ല, സ്നേഹമാണ് സ്വാതന്ത്ര്യം; ഹനിയെക്കാണാൻ ഉമ്മക്ക് ടിക്കറ്റ് പാക് യുവാവ് നൽകും
text_fieldsദുബൈ: യു.എ.ഇയിലിരുന്ന് കൂട്ടുകാരുമായി സംസാരിക്കുേമ്പാൾ പാക്കിസ്താനി വിഭവങ്ങളെയും നഗരങ്ങളെയും കുറിച്ച് മേനി പറയുന്ന, പാക് സൈന്യത്തിന് അഭിവാദ്യങ്ങളർപ്പിച്ചും മുഹമ്മദലി ജിന്നയുടെ പൈതൃകത്തെക്കുറിച്ചും സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിടുന്ന കൊടും പച്ച പാക്കിസ്താനിയാണ് ത്വൽഹാ ഷാ. രാജ്യത്തെ പല പ്രശ്നങ്ങൾക്കും അയൽരാജ്യമാണ് കാരണക്കാരെന്ന് ഇന്ത്യയിലെ ഒരു കൂട്ടം ജനങ്ങൾ വിശ്വസിക്കുന്നതു പോലെ തെൻറ രാജ്യത്തിെൻറ പല പ്രശ്നങ്ങൾക്കു പിന്നിലും ഇന്ത്യക്ക് പങ്കുണ്ടാവാം എന്ന് ആശങ്കപ്പെടുന്ന ഇസ്ലാമാബാദ് സ്വദേശി. പക്ഷെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിച്ച കഴിഞ്ഞ ദിവസം ത്വൽഹയൊരു സമ്മാനം നൽകാൻ തീരുമാനിച്ചു.
16 വർഷങ്ങൾക്കു മുൻപ് കൈവിട്ടുപോയ കേരളത്തിലുള്ള ഉമ്മയെയും സഹോദരങ്ങളെയും സുഡാനിലിരുന്ന് സുഹൃത്തുക്കളുടെ പിന്തുണയോടെ അേന്വഷിച്ച് തേടിപ്പിടിച്ച മകൻ ഹനിയെക്കാണാൻ വരാൻ ഉമ്മ നൂർജഹാനുള്ള വിമാന ടിക്കറ്റാണത്.
ഏറെ ത്യാഗം സഹിച്ച് ദുബൈയിലുള്ള സഹോദരിയുടെ അരികിലെത്തിയ, ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ച ഹനിയുടെ കഥ ‘ഗൾഫ് മാധ്യമം’ പ്രസിദ്ധീകരിക്കുകയും മാധ്യമ ലോകവും വായനാസമൂഹവും ഏറ്റെടുക്കുകയും ചെയ്തയുടനെ തന്നെ ഷാർജയിലെ തെൻറ സ്ഥാപനത്തിൽ ജോലി നൽകാൻ ത്വൽഹ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാൽ മറ്റൊരു സ്ഥാപനത്തിൽ ഹനിക്ക് ജോലി ലഭിച്ചു. ഉടനടി നാട്ടിലേക്ക് പോയി ഉമ്മയെയും മറ്റു സഹോദരിമാരെയും കാണാൻ ഹനിക്ക് കഴിയില്ലെന്നതിനാൽ ഉമ്മയെ ദുബൈയിൽ എത്തിക്കാൻ തീരുമാനിച്ചതറിഞ്ഞതോടെയാണ് ഉമ്മയുടെ യാത്രാ ചെലവ് വഹിക്കാൻ ത്വൽഹ മുന്നോട്ടുവന്നത്. ഇസ്ലാമാബാദിലുള്ള ഉമ്മ സൈദയുടെ ഒറ്റമകനായ തനിക്ക് ഹനിയുടെ കോഴിക്കോടുള്ള ഉമ്മയുടെ മനസ് കാണാനാകുമെന്നും ഏതു രാജ്യക്കാരാണെങ്കിലും അമ്മമാരുടെ സ്വപ്നങ്ങൾക്ക് ഒരേ നിറമാണെന്ന് ത്വൽഹ പറയുന്നു. സ്വാതന്ത്ര്യദിനത്തിൽ ഇത്തരമൊരു തീരുമാനമെടുക്കുേമ്പാൾ ശാന്തിയുടെയും സമാധാനത്തിെൻറയും ഒരു സൽകർമം ചെയ്യാനാവുന്നതിെൻറ അതിയായ സന്തോഷമുണ്ട്. പാക്കിസ്ഥാന് ലോക കപ്പ് വിജയം നേടിക്കൊടുത്ത ഇമ്രാൻ ഖാൻ ഒരു നാൾ അധികാരത്തിലേറി രാജ്യത്തെ പുരോഗതിയിലേക്കും വിജയത്തിലേക്കും നയിക്കും എന്ന വിശ്വാസമാണ് ഇദ്ദേഹത്തിന്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം പിന്നിട്ട ശേഷവും പാക്കിസ്താനിലും ഇന്ത്യയിലും സാധാരണക്കാരായ മനുഷ്യർ ദുരിതപ്പെടേണ്ടി വരുന്നത് ഭരണാധികാരികളുടെ അഴിമതി മൂലമാെണന്നും അക്രമവും യുദ്ധവും ഇല്ലാത്ത നല്ലൊരു തെക്കനേഷ്യയും ലോകവുമാണ് കെട്ടിപ്പടുക്കേണ്ടതെന്നുമാണ് ത്വൽഹയുടെ പക്ഷം. വൈരാഗ്യമല്ല, ഇരു രാജ്യങ്ങൾക്കും സ്നേഹവും െഎക്യവുമാണ് ഏറ്റവുമാവശ്യം. സുഡാനിൽ നിന്ന് കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ് 16 വർഷം മുൻപ് കൂട്ടിക്കൊണ്ടുപോയതോടെയാണ് ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഹനി വേർപെട്ടുപോയത്. കുടുംബ രേഖകൾ സംഘടിപ്പിച്ച ഹനി സുഡാനിലെത്തിയ മണ്ണാർക്കാട് സ്വദേശി ഫാറൂഖ് നൽകിയ വിവരങ്ങളനുസരിച്ച് അബൂദബിയിൽ ജോലി ചെയ്യുന്ന സിയാംകണ്ടം സ്വദേശി റഹീം പൊയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ഹനിക്ക് പ്രിയപ്പെട്ടവരെ വീണ്ടെടുക്കാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.