വിളിക്കൂ, കരുതലോടെ ഇവർ കാത്തിരിപ്പുണ്ട്
text_fieldsപുറത്തു കാണുന്നതിനേക്കാൾ അതിസങ്കീർണമാണ് നാലു ചുവരുകൾക്കുള്ളിലായിപ്പോയ കുടും ബങ്ങളിലെ കാര്യങ്ങൾ. എന്തും സംഭവിക്കാമെന്ന ഭീതിയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്. സന്ദർശക വിസയിലെത്തി കുടുങ്ങിപ്പോയവരാണ് കുടുസ്സുമുറികളിൽ വീർപ്പുമുട്ടുന്നവരിൽ അധികവും. ഭക്ഷണം ലഭിക്കുന്നുണ്ടെങ്കിലും മനസ്സിലെ വിങ്ങലൊടുങ്ങാതെയാണ് പ്രവാസികളിൽ പലരുടെയും ഇപ്പോഴത്തെ ജീവിതം.
ഇതു തിരിച്ചറിഞ്ഞുകൊണ്ട് ആശ്വാസവാക്കുകളുമായി അവരോടൊപ്പം നിൽക്കാനും അടിയന്തരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമിപ്പിക്കാനും അതിജീവനത്തിനുള്ള കരുത്ത് പകരാനും പ്രവാസി ഇന്ത്യയുടെ കൗൺസലിങ് ടീം നൽകുന്ന സേവനം വിലപ്പെട്ടതാണ്. സ്ത്രീകൾക്ക് സംസാരിക്കാൻ വനിതകളുടെ പ്രത്യേക ടീമും കൗൺസലിങ് സംഘത്തിനൊപ്പം സദാസമയവും പ്രവർത്തിക്കുന്നു. വിളിച്ചാൽ വിളിപ്പുറത്ത് ഇവർ പകരുന്ന ആശ്വാസവാക്കുകൾ മതി കോവിഡ് കാലത്തെ അതിജീവിക്കാനുള്ള കരുത്ത് മനസ്സ് നിറക്കാൻ. 200ഓളം പേർക്ക് തുടക്കത്തിൽ തന്നെ സേവനം നൽകാനായി. നിരന്തരമായി നിരവധി പേരാണ് കൗൺസലിങ് സഹായം തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.