കൽബയിൽ ദുരിതബാധിതർക്ക് സഹായമെത്തിച്ചു
text_fieldsകൽബ: മഴക്കെടുതി ബാധിച്ചവർക്ക് വേണ്ടി കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷണം വിതരണം ചെയ്തു. ലുലു ഗ്രൂപ്പിന്റെ സഹകരണത്തോടെ നടന്ന സംരംഭത്തിൽ ക്ലബ് പ്രസിഡന്റ് സൈനുദ്ദീൻ നാട്ടിക, ജന. സെക്രട്ടറി കെ.സി അബൂബക്കർ, മുൻ പ്രസിഡന്റ് എൻ.എം അബ്ദുൽ സമദ്, ലുലു ഹൈപ്പർമാർക്കറ്റ് ഫുജൈറ ജനറൽ മാനേജർ എന്നിവർ നേതൃത്വം നൽകി. ക്ലബുമായി സഹകരിച്ച് ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ താൽപര്യമുള്ളവരും ആവശ്യമുള്ളവരും ക്ലബ് ഓഫിസുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു. സാധനങ്ങൾ ലഭ്യമാകുന്നതനുസരിച്ച് ആദ്യമാദ്യം രജിസ്റ്റർ ചെയ്യുന്നവർക്ക് മുൻഗണന നൽകി വിതരണം ചെയ്യുന്നതാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.