പൈതൃകസംരക്ഷണത്തിന് ഹെറിറ്റേജ് അതോറിറ്റി രൂപവത്കരിച്ചു
text_fieldsഅബൂദബി: യു.എ.ഇയുടെ പൈതൃകസംരക്ഷണത്തിനായി അബൂദബി ഹെറിറ്റേജ് അതോറിറ്റിക്ക് അധികൃതര്‍ രൂപം നല്കി. എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബിനും അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിക്കും പകരമായാണ് പുതിയ അതോറിറ്റിക്കു രൂപം നല്‍കിയിരിക്കുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനാണ് ഇതു സംബന്ധിച്ച നിയമം പുറപ്പെടുവിച്ചത്.
ഇമാറാത്തി പൈതൃകവും പാരമ്പര്യവും സംരക്ഷിക്കുന്നതിനും ദേശീയ വ്യക്തിത്വ മൂല്യങ്ങളും പാരമ്പര്യവും പ്രോത്സാഹിപ്പിക്കുന്നതിനും പാരമ്പര്യ രീതികള്‍ രേഖകളാക്കുന്നതിനും സാഹിത്യത്തിലും പാരമ്പര്യത്തിലും ഗവേഷണവും പഠനവും നടത്തുകയുമാണ് അതോറിറ്റിയുടെ പ്രധാന കര്‍ത്തവ്യങ്ങള്‍. ഇമാറാത്തി നാട്ടുഭാഷകളും ക്ലാസിക്കല്‍ അറബിക് കവിതാ സംരംഭങ്ങളെയും എമിറേറ്റിന്റെ വാമൊഴി ചരിത്രത്തെ കേന്ദ്രീകരിച്ചുള്ള ചരിത്രപഠനങ്ങളെയും പ്രസിദ്ധീകരണങ്ങളെയും അവലോകനം ചെയ്യുന്നതും അബൂദബി ഹെറിറ്റേജ് അതോറിറ്റി രേഖപ്പെടുത്തും.
യു.എ.ഇയെയും രാഷ്ട്രനേതാക്കളെയും കുറിച്ചുള്ള കവിതകളും ലേഖനകളും ദൃശ്യ, ശ്രവ്യ സാമഗ്രികളും ഇതിലുള്‍പ്പെടും.
എമിറേറ്റിന്റെ അകത്തും പുറത്തുമുള്ള മേളകളും പ്രദര്‍ശനങ്ങളും പൈതൃക പരിപാടികളുമൊക്കെ അതോറിറ്റി സംഘടിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യും.
യു.എ.ഇയുടെ സ്ഥാപക പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല് നഹ് യാന്‍ ആണ് യു.എ.യുടെ പൈതൃകത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി എമിറേറ്റ്സ് ഹെറിറ്റേജ് ക്ലബിനു രൂപംനല്കിയത്.
ഇമാറാത്തി സംസ്കാരത്തെയും പൈതൃകത്തെയും പ്രോത്സാഹിപ്പിക്കുന്ന പരിപാടികളുടെ ആതിഥ്യം വഹിക്കുന്നതിനായി 2013ലാണ് അബൂദബി കള്‍ച്ചറല്‍ പ്രോഗ്രാംസ് ആന്‍ഡ് ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റിക്കു രൂപം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.