ഹെറിറ്റേജ് മോസ്ക് സ്ക്വയര്‍ ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
text_fieldsഷാര്‍ജ: ഷാര്‍ജ കല്‍ബയിലെ ഹെറിറ്റേജ് മോസ്ക് സ്ക്വയറിെൻറ ഉദ്ഘാടനം സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി നിര്‍വഹിച്ചു. വടക്ക് ഖോര്‍ കല്‍ബ കോട്ട, തെക്ക് പുതിയ കോട്ട പള്ളി, കിഴക്ക് വികസനം പൂര്‍ത്തിയാകുന്ന കല്‍ബ കോര്‍ണിഷ് എന്നിവ ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ക്വയര്‍ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്. മത്സ്യത്തൊഴിലാളി പൈതൃക പള്ളി, സൈഫ് ബിന്‍ ഗാനിം മോസ്ക്, വാട്ടര്‍ ഫൗണ്ടന് തുടങ്ങി നിരവധി നിര്‍മാണങ്ങളും ഈ സ്ക്വയറില്‍ കാണാം. സംഗീത ജലധാരയുടെ ഉദ്ഘാടനം ശൈഖ് സുല്‍ത്താന്‍ ബട്ടണ്‍ അമര്‍ത്തി നിര്‍വഹിച്ചു.
അടുത്തിടെ പുനഃസ്ഥാപിച്ച മത്സ്യത്തൊഴിലാളി പൈതൃക പള്ളി സമുദ്രകല്ലും പ്ലാസ്റ്ററും കൊണ്ട് നിര്‍മിച്ചതാണ്. അതിെൻറ മേല്‍ക്കൂര വർണാഭമായ വിളക്കുകൾകൊണ്ട് അലങ്കരിച്ചതിനാൽ പള്ളിക്കും പരിസരത്തിനും കൂടുതല്‍ സൗന്ദര്യം നല്കുന്നു. ഉദ്ഘാടനത്തില്‍ ഖോര്‍ഫക്കാനിലെ ഷാര്‍ജ ഭരണാധികാരിയുടെ ഓഫിസ് ഡെപ്യൂട്ടി ചീഫ് ശൈഖ് സയീദ് ബിന്‍ സാഖര്‍ അല്‍ ഖാസിമി, കല്‍ബയിലെ ഭരണാധികാരി ഓഫിസ് ഡെപ്യൂട്ടി ഹെഡ് ശൈഖ് ഹൈതം ബിന്സാഖര് അസിമിയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും വിശിഷ്ടാതിഥികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.