പൈതൃകം, പ്രതിരോധം; റാസല്‍ഖൈമയിലെ ഈ കാവല്‍ ഗോപുരങ്ങൾ
text_fieldsശാസ്ത്രീയ കണ്ടത്തെലുകളുടെ ജൈത്രയാത്രയില്‍ പുരാവസ്തുവകകളുടെ ശ്രേണിയിലേക്ക് മാറ്റപ്പെട്ടവയില്‍ ഏറെ പ്രാധാന്യമുള്ളതാണ് 'കാവല്‍ കോട്ടകള്‍' (വാച്ച് ടവര്‍). ലോകതലത്തില്‍ പുരാതന നാട്ടു രാജ്യങ്ങളും ഗോത്രങ്ങളും രാഷ്ട്രങ്ങളും കടല്‍ വഴിയുള്ള ശത്രു രാജ്യങ്ങളുടെ കടന്നു വരവിനെ പ്രതിരോധിക്കുന്നതിന് നിരീക്ഷണം നടത്തിയത് വാച്ച് ടവറുകള്‍ സ്ഥാപിച്ചായിരുന്നു.
മുത്തുവാരല്‍, മല്‍സ്യ ബന്ധനം, കുടിയേറ്റ പട്ടണം, തുറമുഖം എന്നീ നിലയില്‍ കീര്‍ത്തി കേട്ട റാസല്‍ഖൈമയിലെ അല്‍ ജസീറ അല്‍ ഹംറയിലെ ഈ 'പ്രതിരോധ ഗോപുര'ത്തിന്‍െറ പഴക്കം നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്. പവിഴപ്പുറ്റും കടല്‍ തീരങ്ങളിലെ കല്ലുകളും കണ്ടല്‍ച്ചെടികളും ഈന്തപ്പനയോലകളും ഉപയോഗിച്ചാണ് അതിപുരാതന നാളുകളില്‍ ഇതിന്‍െറ നിര്‍മിതി.
അല്‍ ജസീറ അല്‍ ഹംറയിലെ ജല കിണറുകള്‍, ജനവാസ കേന്ദ്രം തുടങ്ങിയവക്ക് നേരെയുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനും ദ്വീപിന്‍െറ സുരക്ഷ ഉറപ്പാക്കുന്നതിനും ഈ മണ് ഗോപുരം പങ്ക് വഹിച്ചതായി വിലയിരുത്തപ്പെടുന്നു. സമാനമായ ഗോപുരങ്ങള്‍ കടല്‍ തീരങ്ങളുമായി ചേര്‍ന്ന് വേറെയും സ്ഥാപിക്കപ്പെട്ടിരുന്നതായി ആര്‍ക്കയോളജിക്കല്‍ വകുപ്പിന്‍െറ പഠനങ്ങള്‍ പറയുന്നു. നിലവില്‍ മണ്കൂനകളില് സംരക്ഷിക്കപ്പെട്ടു നിര്‍ത്തിയ വാച്ച് ടവര്‍ രണ്ടെണ്ണം മാത്രമാണുള്ളത്.
ഇതില്‍ ഒന്നാണ് ജസീറ അല്‍ ഹംറയിലെ വാച്ച് ടവര്‍. 1950കളോടെ ഇതിന്‍െറ പ്രാധാന്യം കുറഞ്ഞു. 11.9 മീറ്റര്‍ ഉയരമാണ് വാച്ച് ടവറിനുള്ളത്. 2020ല്‍ പുരാവസ്തു വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി ബലപ്പെടുത്തിയിരുന്നു. പരമ്പരാഗത കെട്ടിടങ്ങളുടെ സംരക്ഷണ പദ്ധതിയിലുള്‍പ്പെടുന്നതാണ് വാച്ച് ടവര്‍. രാജ്യത്തിന്‍െറ അമൂല്യമായ പൈതൃക സംരക്ഷണം സാധ്യമാക്കി വരും തലമുറകള്‍ക്കും പരമ്പരാഗത രീതികള്‍ അനുഭവഭേദ്യമാക്കുന്നതിന് പുരാവസ്തു വകുപ്പിന്‍െറ മേല്‍നോട്ടത്തില്‍ പുരാതന കെട്ടിടങ്ങളുടെയും പ്രദേശങ്ങളുടെയും ഡിജിറ്റലൈസേഷന് പ്രവൃത്തികളും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.