ലുലുവിെൻറ വൈ ഇൻറർനാഷനലിന് ഉന്നത ബ്രിട്ടീഷ് ബഹുമതി
text_fieldsലണ്ടൻ: ലുലു ഗ്രൂപ്പിെൻറ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇൻറർനാഷനലിന് ഉന്നത ബ്രിട്ടീഷ് ബഹുമതി. ഗ്രേറ്റർ ബർമിങ്ഹാം ചേംബർ ഓഫ് കോമേഴ്സിെൻറ 2021ലെ എക്സലൻസ് ഇൻ ഇൻറർനാഷനൽ അവാർഡാണ് വൈ ഇൻറർനാഷനൽ യു.കെക്ക് ലഭിച്ചത്. ബ്രിട്ടനിലെ വാണിജ്യ വ്യാപാര മേഖലകൾക്ക് നൽകിയ സംഭാവന പരിഗണിച്ചാണ് പുരസ്കാരം.
200 വർഷത്തിലേറെയായി ബർമിങ്ഹാമിലെ വാണിജ്യ വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന ബർമിങ്ഹാം ചേംബർ ഓഫ് കോമേഴ്സ് യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ചേംബർ ഓഫ് കോമേഴ്സാണ്. ബ്രിട്ടനിലെ ഭക്ഷ്യ സംസ്കരണ രംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇൻറർനാഷനൽ ബർമിങ്ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചറിങ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിലെ ഭക്ഷ്യ-ഭക്ഷ്യേതര ഉൽപന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുമുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റിയയക്കുന്നു. ബർമിങ്ഹാം ചേംബർ ഓഫ് കോമേഴ്സിെൻറ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
വാണിജ്യ വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നത പുരസ്കാരമായ ക്വീൻസ് അവാർഡ് എലിസബത്ത് രാജ്ഞി 2017ൽ യൂസുഫലിക്ക് നൽകി ആദരിച്ചിരുന്നു. തദ്ദേശീയർ ഉൾപ്പെടെ 350ൽപരം ആളുകളാണ് വൈ ഇൻറർനാഷനൽ യു.കെയിൽ ജോലി ചെയ്യുന്നത്. ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖവും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിെൻറതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.