Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ ഖലീഫ ബിൻ സായിദ്​...

ശൈഖ്​ ഖലീഫ ബിൻ സായിദ്​ റോഡിലെ വേഗപരിധി 160 കിലോമീറ്റർ

text_fields
bookmark_border
ശൈഖ്​ ഖലീഫ ബിൻ സായിദ്​ റോഡിലെ വേഗപരിധി 160 കിലോമീറ്റർ
cancel

അബൂദബി: പുതുതായി തുറന്ന ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാൻ റോഡിലെ വേഗപരിധി മണിക്കൂറിൽ 160 കിലോമീറ്ററായി നിശ്ചയിച്ചതായി അബൂദബി പൊലീസ്​ ചൊവ്വാഴ്​ച അറിയിച്ചു. സൗദി^അബൂദബി പാതയായ ഇൗ ഹൈവേയിൽ മണിക്കൂറിൽ 161 കിലോമീറ്റർ എന്ന നിലയിലാണ്​ കാമറകൾ സ്​ഥാപിച്ചിരിക്കുന്നത്​. അതിനാൽ 160 കിലോമീറ്ററിന്​ മുകളിൽ വേഗതയിൽ വാഹനമോടിക്കുന്നവർ പിഴ അടക്കേണ്ടി വരും. വാഹനമോടിക്കുന്നവർ വേഗപരിധി മറികടക്കരുതെന്ന്​ അബൂദബി പൊലീസ്​ സെൻട്രൽ ഒാപറേഷൻസ്​ ഡയറക്​ടർ ബ്രീഗേഡിയർ അലി ആൽ ദാഹിരി പറഞ്ഞു. 
ദഫ്​റ മേഖലയിലാണ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ റോഡ്​. കഴിഞ്ഞയാഴ്​ച ദഫ്​റ മേഖല പ്രതിനിധി ശൈഖ്​ ഹംദാൻ ബിൻ സായിദ്​ ഉദ്​ഘാടനം ചെയ്​ത ഇൗ പാതയിൽ ഒട്ടകങ്ങൾക്ക്​ കടന്നുപോകാൻ പ്രത്യേക അണ്ടർ പാസുകളുണ്ട്​. 530 കോടി ദിർഹമാണ്​ നിർമാണചെലവ്​. അന്താരാഷ്​ട്ര വാണിജ്യത്തിനുള്ള വാഹനങ്ങളുടെ യാത്രക്ക്​ ഇൗ റോഡ്​ ഏറെ സഹായകമാകും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshighwaymalayalam news
News Summary - highway-uae-gulf news
Next Story