ദഫ്റ മേഖലയിൽ ഹിപ്പോപ്പൊട്ടാമസ് ഇനത്തിലെ മൃഗം ജീവിച്ചിരുന്നതായി പഠനം
text_fieldsഅബൂദബി: അബൂദബിയിലെ ദഫ്റ മേഖലയിൽ ഹിപ്പോപ്പൊട്ടാമസ് ഇനത്തിലെ മൃഗം ജീവിച്ചിരുന്നതായും കാലാന്തരത്തിൽ ഇവക്ക് വംശനാശം സംഭവിക്കുകയായിരുന്നുവെന്നും പഠനം. പാലിയോ വെറെട്ടബ്രാറ്റ മാഗസിനിൽ പ്രസിദ്ധീകരിച്ച ഫോസിൽ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ആർക്കിയോപൊട്ടാമസ് ക്വെഷ്ട എന്നാണ് ഇൗ മൃഗത്തിന് ഗവേഷകർ നൽകിയിരിക്കുന്ന പേര്. ആർക്കിയോപൊട്ടാമസ് എന്നാൽ പുരാതന നദി എന്നാണ് അർഥം. പാട എന്നർഥമുള്ള ഇൗജിപ്ഷ്യൻ വാക്കാണ് ക്വെഷ്ട.
2003 മുതൽ കണ്ടെത്തിയ ഫോസിൽ സാമ്പിളുകൾ അടിസ്ഥാനമാക്കി നടത്തിയ പഠനമാണ് ശാസ്ത്രജ്ഞരെ പുതിയ ജീവിയെ തിരിച്ചറിയുന്നതിലേക്ക് നയിച്ചത്. അബൂദബിയുടെ പുരാതന പരിസ്ഥിതി വിജ്ഞാനീയത്തിലേക്ക് മുതൽക്കൂട്ടാകുന്ന പ്രധാനപ്പെട്ട അറിവാണിതെന്ന് പഠനം നടത്തിയ ഗവേഷകരിലൊരാളും അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റിയുടെ (ടി.സി.എ അബൂദബി) പരിസ്ഥിതി ചരിത്ര വിഭാഗം തീരദേശ പുരാവസ്തു^ഫോസിൽ മേധാവിയുമായ ഡോ. മാർക് ബീച്ച് അഭിപ്രായപ്പെട്ടു. ദഫ്റയിലെ അന്താരാഷ്ട്ര പ്രാധാന്യമുള്ള ഫോസിൽ ഇടങ്ങളിൽ കൂടുതൽ അന്വേഷണം നടത്താൻ ടി.സി.എ അബൂദബിക്ക് പദ്ധതിയുള്ളതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.