Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​രി​ത്രം കു​റി​ക്കാ​ൻ...

ച​രി​ത്രം കു​റി​ക്കാ​ൻ ​ഒരുങ്ങി; ‘റാ​ശി​ദ്​’ നാ​ളെ ച​ന്ദ്ര​നി​ലി​റ​ങ്ങും

text_fields
bookmark_border
ച​രി​ത്രം കു​റി​ക്കാ​ൻ ​ഒരുങ്ങി; ‘റാ​ശി​ദ്​’ നാ​ളെ ച​ന്ദ്ര​നി​ലി​റ​ങ്ങും
cancel
camera_alt

റാ​ശി​ദ്​ റോ​വ​ർ

ദു​ബൈ: അ​റ​ബ്​ ലോ​ക​ത്തെ ആ​ദ്യ ചാ​ന്ദ്ര​ദൗ​ത്യ പേ​ട​ക​മാ​യ യു.​എ.​ഇ​യു​ടെ ‘റാ​ശി​ദ്​’ റോ​വ​റി​ന്‍റെ ച​​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ ഇ​റ​ങ്ങാ​നു​ള്ള ആ​ദ്യ ശ്ര​മം ചൊ​വ്വാ​ഴ്ച. യു.​എ.​ഇ സ​മ​യം രാ​ത്രി 8.40നാ​ണ് ച​രി​ത്ര​ദൗ​ത്യം ന​ട​ക്കു​ക​യെ​ന്ന്​ ‘റാ​ശി​ദ്​’ വ​ഹി​ക്കു​ന്ന ഹ​കു​തോ-​ആ​ർ മി​ഷ​ൻ ലാ​ൻ​ഡ​റി​ന്‍റെ നി​ർ​മാ​താ​ക്ക​ളാ​യ ഐ​സ്​​പേ​സ്​ വ്യ​ക്​​ത​മാ​ക്കി. ആ​ദ്യ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ടാ​ൽ വീ​ണ്ടും മ​റ്റൊ​രു ദി​വ​സം നി​ശ്ച​യി​ക്കേ​ണ്ട​താ​യി​വ​രും. ക​ഴി​ഞ്ഞ മാ​സം അ​വ​സാ​ന​ത്തി​ൽ പേ​ട​കം ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​യ​താ​യി ക​മ്പ​നി അ​റി​യി​ച്ചി​രു​ന്നു.

ച​ന്ദ്ര​നി​ൽ ഇ​റ​ങ്ങു​ന്ന ഘ​ട്ടം ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു​നി​ൽ​ക്കും. ശ്ര​മം വി​ജ​യ​മാ​യാ​ൽ യു.​എ​സി​നും സോ​വി​യ​റ്റ്​ യൂ​നി​യ​നും ചൈ​ന​ക്കും ശേ​ഷം ച​ന്ദ്ര​നി​ൽ സു​ര​ക്ഷി​ത​മാ​യി ​പേ​ട​കം ഇ​റ​ക്കു​ക​യും ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ രാ​ജ്യ​മെ​ന്ന നേ​ട്ടം യു.​എ.​ഇ​ക്ക്​ സ്വ​ന്ത​മാ​കും. ​അ​തോ​ടൊ​പ്പം ച​ന്ദ്ര​നി​ലേ​ക്കു​ള്ള വാ​ണി​ജ്യ കാ​ർ​ഗോ ദൗ​ത്യ​ത്തി​ൽ വി​ജ​യി​ക്കു​ന്ന ആ​ദ്യ​ത്തെ ക​മ്പ​നി​യാ​യി ഐ​സ്‌​പേ​സ്​ മാ​റു​ക​യും ചെ​യ്യും. അ​തി​നി​ടെ ‘റാ​ശി​ദി’​ന്‍റെ ച​രി​ത്ര​ദൗ​ത്യം വീ​ട്ടി​ലി​രു​ന്നും മൊ​ബൈ​ലി​ലും കാ​ണാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യ​താ​യി​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്​​പേ​സ്​ സെ​ന്‍റ​ർ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി ഓ​ഗ്​​മെ​ന്‍റ​ഡ്​ റി​യാ​ലി​റ്റി സാ​​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചു​ള്ള സ​ജ്ജീ​ക​ര​ണ​മാ​ണു​ള്ള​ത്. ഐ​ഫോ​ൺ, ആ​ൻ​ഡ്രോ​യി​ഡ് ഫോ​ണു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​കു​ന്ന ഇ​ന്‍റ​റാ​ക്ടി​വ് അ​നു​ഭ​വം ബ​ഹി​രാ​കാ​ശ കേ​ന്ദ്രം അ​റ്റ്ലാ​ന്‍റി​ക് പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി ചേ​ർ​ന്നാ​ണ്​ രൂ​പ​പ്പെ​ടു​ത്തി​യ​ത്.

ബ​ഹി​രാ​കാ​ശ, ശാ​സ്ത്ര, സാ​​ങ്കേ​തി​ക വി​ജ്ഞാ​നീ​യ​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്ക​ലാ​ണ്​ ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ​ബ​ഹി​രാ​കാ​ശ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ സ​ലീം അ​ൽ മ​ർ​റി പ​റ​ഞ്ഞു.

മു​ൻ ദു​ബൈ ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ പേ​ര്​ ന​ൽ​ക​പ്പെ​ട്ട ‘റാ​ശി​ദ്​’ റോ​വ​ർ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 11നാ​ണ്​ യു.​​എ​​സി​​ലെ േഫ്ലാ​​റി​​ഡ​ കെ​​ന്ന​​ഡി സ്​​​പേ​​സ്​ സെ​​ന്‍റ​​റി​​ൽ​​നി​​ന്ന്​​ വി​ക്ഷേ​പി​ച്ച​ത്.

ച​ന്ദ്ര​ന്‍റെ വ​ട​ക്കു​കി​ഴ​ക്ക​ൻ ഭാ​ഗം പ​ര്യ​വേ​ക്ഷ​ണം ന​ട​ത്താ​നാ​ണ്​ റോ​വ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ന്ദ്ര​ന്‍റെ മ​ണ്ണ്, ഭൂ​മി​ശാ​സ്ത്രം, പൊ​ടി​പ​ട​ലം, ഫോ​ട്ടോ ഇ​ല​ക്ട്രോ​ൺ ക​വ​ചം, ച​ന്ദ്ര​നി​ലെ ദി​വ​സം എ​ന്നി​വ ദൗ​ത്യ​ത്തി​ലൂ​ടെ പ​ഠ​ന വി​ധേ​യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moonRashidHistory
News Summary - History is about to be written; 'Rashid' will land on the moon tomorrow
Next Story