ചരിത്രം കുറിച്ച് ലുലു: ഹൈപ്പർ മാർക്കറ്റിൽ ഡബ്ൾ സെഞ്ച്വറി
text_fieldsദുബൈ: റിട്ടെയിൽ മേഖലയിലെ അതികായന്മാരായ ലുലു ഗ്രൂപ്പിെൻറ നേട്ടങ്ങളിൽ പുതിയൊരു പൊൻതൂവൽ ചാർത്തി 200ാം ഹൈപ്പർ മാർക്കറ്റ് തുറന്നു. ഈജിപ്തിലെ കൈറോയിലാണ് ലുലുവിെൻറ ഡബ്ൾ സെഞ്ച്വറി ഷോപ് തുറന്നത്. ഇതോടനുബന്ധിച്ച് 200 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓഫറുകളും ലുലു പ്രഖ്യാപിച്ചു.
ഈജിപ്ത് ആഭ്യന്തര വ്യാപാര വകുപ്പ് മന്ത്രി ഡോ. അലി അൽ മൊസെൽഹി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി തത്സമയ വിഡിയോയിലൂടെ ചടങ്ങിൽ പങ്കെടുത്തു. എളിയരീതിയിൽ ആരംഭിച്ച് 200ാമത് ഹൈപ്പർ മാർക്കറ്റിൽ എത്തിനിൽക്കുന്ന ഈ അവസരത്തിൽ ജി.സി.സി.യിലെയും മറ്റ് രാജ്യങ്ങളിലെയും ഭരണാധികാരികളോടും അധികൃതരോടും ഉപഭോക്താക്കളോടും നന്ദിപറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ലോകത്തെമ്പാടുമുള്ള തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള പ്രചോദനമാണ് 200ാമത്തെ ഷോപ്പെന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു.ന്യൂ െകെറോയിലെ പാർക്ക് മാളിലാണ് 200ാം ഹൈപ്പർ മാർക്കറ്റ് തുറന്നത്. 22 രാജ്യങ്ങളിലുള്ള ഭക്ഷ്യോൽപാദക കേന്ദ്രങ്ങളിൽനിന്നാണ് ലുലു സ്റ്റോറുകളിലേക്ക് സാധനങ്ങൾ എത്തിക്കുന്നത്.
ഇരട്ടി സന്തോഷം ഉപഭോക്താക്കൾക്കും
ഡബ്ൾ സെഞ്ച്വറി ആഘോഷത്തോടനുബന്ധിച്ച് ഇരട്ട ഓഫറുകളാണ് ലുലു പ്രഖ്യാപിച്ചത്. തെരഞ്ഞെടുക്കപ്പെട്ട ഉൽപന്നങ്ങൾക്ക് 1+1 ഓഫർ, 50 ശതമാനം കിഴിവ്, ഓരോ മണിക്കൂറിലും ഓഫർ, ഓൺലൈൻ എക്സ്ക്ലൂസിവ് ഡീൽസ് എന്നിവയാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇതിന് പുറമെ 10, 15, 20 വിൽപനയും ഫ്രെഷ് ഫുഡ്, പലചരക്ക്, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ, ഗാഡ്ജറ്റ് എന്നിവക്ക് പ്രത്യേക ഓഫറുമുണ്ട്. ലുലു ഷോപ്പുകൾക്ക് പുറമെ www.luluhypermarket.com വഴി പർച്ചേസ് നടത്തുന്നവർക്കും ഓഫർ സ്വന്തമാക്കാം. ഫെബ്രുവരി 13 വരെയാണ് ഓഫർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.