12,12,12 ഗോള്‍ഡ് കോയിന് ഓഫറുമായി ഹോളിഡേ മേക്കേഴ്സ്.കോം
text_fieldsഷാര്‍ജ: ലക്ഷ്വറി എക്സ്ക്ലൂസിവ് ക്രൂയിസ് ഹോളിഡേ പാക്കേജ് യാത്രയില്‍ വ്യാഴാഴ്ച കാബിന് ബുക്ക് ചെയ്യുന്നവര്‍ക്ക് രണ്ട് ഗ്രാം സ്വർണ നാണയം സമ്മാനവുമായി ഹോളിഡേ മേക്കേഴ്സ്.കോം. ഡിസംബര്‍ 12ന് ഉച്ചക്ക് 12 മുതല്‍ രാത്രി 12 വരെയുള്ള ലക്ഷ്വറി എക്സ്ക്ലൂസിവ് ക്രൂയിസ് ഹോളിഡേ പാക്കേജ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് സ്വർണനാണയം കരസ്ഥമാക്കാനുള്ള സുവര്‍ണാവസരം ഒരുക്കിയിരിക്കുന്നത്.
എത്ര കാബിന് ബുക്ക് ചെയ്യുന്നോ അത്രയും സ്വര്‍ണനാണയം സൗജന്യമായി ലഭിക്കാനുള്ള അവസരം ഒരുക്കുന്നുണ്ടെന്ന് സ്മാര്‍ട്ട് ട്രാവല്‍സ് ഗ്രൂപ് ചെയര്മാന് അഫി അഹമ്മദ് വ്യക്തമാക്കി. ഡിസംബര്‍ 20ന് പുറപ്പെടുന്ന ദുബൈ-സര് ബനിയാസ് ട്രിപ്പില്‍ സീറ്റ് ഉറപ്പിക്കുന്നവര്ക്കാണ് സ്വര്‍ണനാണയം ലഭിക്കുക. രണ്ടു രാത്രിയും മൂന്നു പകലും അടങ്ങുന്നതാണ് യാത്രാ പാക്കേജ്. ചുരുങ്ങിയ നിരക്കിലാണ് ഹോളിഡേമേക്കേഴ്സ്.കോം ഈ അവസരം ഒരുക്കുന്നത്.
സ്കൂള്‍ അവധിക്കാലം ആനന്ദകരമാക്കാന്‍ കുടുംബങ്ങള്‍ക്ക് ഇത് മികച്ച അവസരമായിരിക്കും. ഹോളിഡേമേക്കേഴ്സ്. കോമിന്റെ ആപ്പ് വഴിയോ ക്യു.ആര് കോഡ് സ്കാന്‍ ചെയ്തോ ലക്ഷ്വറി എക്സ്ക്ലൂസിവ് ക്രൂയിസ് ഹോളിഡേ പാക്കേജിന്റെ ഭാഗമാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +97145438900.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.