അവധിക്കാലം; പുതിയ ഓഫർ പ്രഖ്യാപിച്ച് ഗ്ലോബൽ വില്ലേജ്
text_fieldsദുബൈ: യു.എ.ഇയിൽ ശൈത്യകാല അവധി തുടങ്ങുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് പുതിയ ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ച് ഗ്ലോബൽ വില്ലേജ്. 399 ദിർഹമാണ് നിരക്ക്.
ആഗോളഗ്രാമത്തിലേക്ക് ഏത് ദിവസവും പ്രവേശിക്കാവുന്ന നാല് ടിക്കറ്റുകൾ, കാർണിവലിലെ റൈഡുകൾക്കും ഗെയിമുകൾക്കും ഉപയോഗിക്കാവുന്ന 400 പോയന്റുകളുള്ള ഒരു വണ്ടർ പാസ്, ജനപ്രിയമായ അറേബ്യൻ നൈറ്റ് ബൗൺസ് പാലസ് അല്ലെങ്കിൽ ‘ഫെസ്റ്റിവൽ വീൽ’ എന്നീ റൈഡുകളിൽ ഏതെങ്കിലും ഒന്നിൽ സൗജന്യ പ്രവേശനം എന്നിവയാണ് ഒരു ഫാമിലി പാസിൽ ലഭ്യമാവുക.
ഈ ടിക്കറ്റ് പാക്കേജ് ഗ്ലോബൽ വില്ലേജിന്റെ കൗണ്ടറുകളിൽ നിന്ന് വാങ്ങാം. നിയോൺ അഡ്വഞ്ചർ പാസ് ഗ്ലോബൽ വില്ലേജിലെ നിയോൺ ഗാലക്സി എക്സ് - ചലഞ്ച് സോൺ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് 79 ദിർഹത്തിന്റെ പുതിയ സാഹസിക പാസ് കൗണ്ടറിൽ ലഭിക്കും.
ഇതിൽ ഒരു പൊതു പ്രവേശന ടിക്കറ്റ്, നിയോൺ ഗാലക്സി എക്സ് ചലഞ്ച് സോണിലെ എല്ലാ സാഹസിക വിനോദങ്ങളും ആസ്വദിക്കുന്നതിനുള്ള ഒരു ദിവസത്തെ പ്രവേശനം, 30 രാജ്യങ്ങളിലെ പവിലിയനുകളിൽ ഏതിലും സ്റ്റാമ്പ് ചെയ്യാവുന്ന ഗ്ലോബൽ വില്ലേജ് പാസ്പോർട്ട് സ്മരണിക എന്നിവ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.