വിശുദ്ധ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു
text_fieldsറാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്തിന്റെ
നേതൃത്വത്തില്‍ നടന്ന വിശുദ്ധ എട്ട് നോമ്പ് പെരുന്നാള്‍ സമാപന ചടങ്ങ്
റാസല്‍ഖൈമ: റാക് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ നടന്നുവന്ന വിശുദ്ധ എട്ട് നോമ്പ് പെരുന്നാള്‍ സമാപിച്ചു. സന്ധ്യ നമസ്കാരം, കുര്‍ബാന, പ്രദക്ഷിണം, മധ്യസ്ഥ പ്രാര്‍ഥന തുടങ്ങിയവ സമാപനത്തോടനുബന്ധിച്ച് നടന്നു. ഇടവക വികാരി ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അച്ചന് ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
നഖീല്‍ പള്ളിയില്‍ നടന്ന പെരുന്നാള്‍ കണ്‍വെന്‍ഷനില്‍ ഫാ. ജോയി മനാച്ചേരി, ഫാ. ഫിലിപ് എന്‍. ചെറിയാന്, ഫാ. ഉമ്മന്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കിയതായി ജെറി ജോണ്‍, സജി വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.