ഹോളി ഖുർആൻ അവാർഡ്: മികച്ച പ്രകടനവുമായി അബ്ദുൽ റഹീം
text_fieldsഅന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഖുർആൻ പാരായണം ചെയ്യുന്ന അബ്ദുൽ റഹീം അബ്ദുസ്സലാം
ദുബൈ: അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിൽ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്ത് മലയാളിയായ അബ്ദുൽ റഹീം അബ്ദുസ്സലാം. ചൊവ്വാഴ്ച രാത്രിയായിരുന്നു പാലക്കാട് കുമരനെല്ലൂർ സ്വദേശി അബ്ദുൽ റഹീമിെൻറ മത്സരം.
അബ്ദുൽ റഹീമിെൻറ പ്രകടനം പാരായണ സൗന്ദര്യത്തിലും ഉച്ചാരണമികവിലും മികച്ചുനിന്നു. വിധികർത്താക്കളുടെ അഞ്ചു ചോദ്യത്തിനും തെറ്റില്ലാതെ ഉത്തരം നൽകി. പാരായണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്ന മണി ഒരിക്കൽ മാത്രമാണ് അബ്ദുൽ റഹീമിന് മുന്നിൽ മുഴങ്ങിയത്. ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞുവെന്നാണ് വിശ്വാസമെന്ന് അബ്ദുൽ റഹീം പറഞ്ഞു. അടുത്തമാസം ആദ്യം ഫലം പ്രഖ്യാപിക്കും.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരത്തിൽ വിവിധ രാജ്യങ്ങളെയും കമ്യൂണിറ്റികളെയും പ്രതിനിധാനംചെയ്ത് 65 പേർ പങ്കെടുക്കുന്നു. ചെറുപ്പം മുതൽ യു.എ.ഇയിലുള്ള അബ്ദുൽ റഹീം ദുബൈ മംസറിലെ പള്ളിയിൽ ഇമാം ആയ പിതാവ് അബ്ദുസ്സലാമിൽനിന്നാണ് ഖുർആൻ മനഃപാഠമാക്കിയത്. അജ്മാൻ ജർഫിലെ പള്ളിയിൽ ഇമാം ആയി സേവനം അനുഷ്ഠിക്കുന്ന അബ്ദുൽ റഹീം അജ്മാൻ ഇൻറർനാഷനൽ കോളജിലെ ബി.സി.എ ബിരുദധാരിയാണ്. ഇപ്പോൾ ഡിസ്റ്റൻസായി എം.ബി.എ െചയ്യുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.