Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഖു​ര്‍ആ​ന്‍ പാ​രാ​യ​ണ...

ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​രം ഇ​ന്നു​മു​ത​ല്‍

text_fields
bookmark_border
Holy Quran Recitation Competition
cancel

അ​ബൂ​ദ​ബി: ഔ​ഖാ​ഫ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ന്‍ സോ​ഷ്യ​ല്‍, ക​ള്‍ച​റ​ല്‍ സെ​ന്‍റ​ര്‍ (ഐ.​എ​സ്.​സി) അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ന് ചൊ​വ്വാ​ഴ്ച തു​ട​ക്ക​മാ​കും. സ്വ​ദേ​ശി​ക​ളെ​യും പ്ര​വാ​സി സ​മൂ​ഹ​ത്തെ​യും ഖു​ര്‍ആ​ന്‍ പാ​രാ​യ​ണം ചെ​യ്യു​ന്ന​തി​നും ഹൃ​ദി​സ്ഥ​മാ​ക്കു​ന്ന​തി​നും പ്ര​ചോ​ദി​പ്പി​ക്കു​ന്ന​താ​ണ് ത്രി​ദി​ന ഖു​ര്‍ആ​ന്‍ പാ​രാ​യ​ണ മ​ത്സ​ര​മെ​ന്ന് ഐ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ ഡി. ​ന​ട​രാ​ജ​ന്‍ പ​റ​ഞ്ഞു.

നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. ആ​ദ്യ വി​ഭാ​ഗം ഖു​ര്‍ആ​ന്‍റെ 15 ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​താ​യി​രി​ക്കും. 25 വ​യ​സ്സാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലെ പ്രാ​യ​പ​രി​ധി. 10 ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മ​ത്സ​ര​മാ​ണ് ര​ണ്ടാം വി​ഭാ​ഗം. 20 വ​യ​സ്സാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ന്റെ പ്രാ​യ​പ​രി​ധി. അ​ഞ്ചു​ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മൂ​ന്നാം വി​ഭാ​ഗ മ​ത്സ​ര​ത്തി​ല്‍ 15 വ​യ​സ്സാ​ണ് പ്രാ​യ​പ​രി​ധി. പാ​രാ​യ​ണം, ത​ജ്​​വീ​ദ് മ​ത്സ​ര​മാ​ണ് നാ​ലാം വി​ഭാ​ഗം. ഇ​ത് എ​ല്ലാ പ്രാ​യ​ക്കാ​ര്‍ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്.

ഔ​ഖാ​ഫ് മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച ജ​ഡ്ജി​ങ് പാ​ന​ലാ​ണ് വി​ധി നി​ര്‍ണ​യം ന​ട​ത്തു​ക. യു.​എ.​ഇ പൗ​ര​ന്മാ​ര്‍ക്കും സാ​ധു​വാ​യ റെ​സി​ഡ​ന്‍സി വി​സ​യു​ള്ള പ്ര​വാ​സി​ക​ള്‍ക്കു​മാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മെ​ന്ന് ഐ.​എ​സ്.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു പ​റ​ഞ്ഞു. ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും വി​ജ​യി​ക​ള്‍ക്ക് കാ​ഷ് പ്രൈ​സും മെ​മ​ന്‍റോ​ക​ളും ന​ല്‍കും.

ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്ന​വ​ര്‍ക്ക് അ​ഭി​ന​ന്ദ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും ഉ​ണ്ടാ​വും. ശ​നി​യാ​ഴ്ച​യാ​ണ് സ​മ്മാ​ന വി​ത​ര​ണം. മ​ത്സ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsQuran recitation competition
News Summary - Holy Quran Recitation Competition
Next Story