ഷാർജയിൽ തേൻ നിർമാണ ഫാക്ടറിയും ലബോറട്ടറിയും സ്ഥാപിക്കും
text_fieldsഷാർജ: എമിറേറ്റിൽ പ്രകൃതിദത്ത തേൻ ഉൽപാദിപ്പിക്കുന്നതിനായി പ്രത്യേക ഫാക്ടറിയും ഔഷധങ്ങൾ വികസിപ്പിക്കുന്നതിനായി ലബോറട്ടറിയും സ്ഥാപിcക്കുന്നതിന് യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി.
പ്രകൃതിദത്തമായ തേൻ കൂടാതെ തേനിൽ നിന്നുള്ള ഫാർമസ്യൂട്ടിക്കൽ ഉൽപന്നങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ എന്നിവ ഉൽപാദിപ്പിക്കുന്നതിനായാണ് ഫാക്ടറി സ്ഥാപിക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ഫാക്ടറിയുടെയും ലബോറട്ടറിയുടെയും നിർമാണം പൂർത്തീകരിക്കും. മികച്ച പരിസ്ഥിതി, ആരോഗ്യ, ഔഷധ, ഗവേഷണ സൗകര്യങ്ങളോടെ നിർമിക്കുന്ന ഫാക്ടറിയിൽ ആദ്യഘട്ടം പ്രതിവർഷം 120 ടൺ തേൻ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞ വർഷം അവസാനത്തിൽ ഷാർജയിൽ പ്രകൃതിദത്ത തേനിന്റെ വിളവെടുപ്പ് നടത്തിയിരുന്നു. കൂടാതെ മലീഹ ഫാമിൽ ഔഷധ ഗുണമുള്ള പാലും മികച്ച ഗോതമ്പും ഷാർജ പരിസ്ഥിതി സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച് വരുന്നുണ്ട്. മലീഹ ഫാമിൽ ഉൽപാദിപ്പിക്കുന്ന പാൽ ഷാർജ കൂടാതെ ദുബൈയിലെ വിപണിയിലും ഇപ്പോൾ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.