അബ്ദുൽ ലത്തീഫ് സഖാഫിക്ക് ആദരം
text_fieldsദുബൈ: മർകസ് ത്വയ്ബ സെന്റർ ആഭിമുഖ്യത്തിൽ മിസ്കൂൽ ഖിതാം എന്ന ശീർഷകത്തിൽ നടന്ന മദനീയം മീലാദ് സമ്മേളനത്തിൽ അബ്ദുൽ ലത്തീഫ് സഖാഫിക്ക് ആദരം.
ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന ചടങ്ങിൽ അൽ അസ്ഹർ ഇസ്ലാമിക് ആൻഡ് അറബ് സ്റ്റഡീസ് പ്രഫസറും ദുബൈ കോർട്ട് മുൻ ജഡ്ജിയുമായ ശൈഖ് ഹുസൈൻ കമാൽ അൽ ദിൻ ബിൻ അലി അൽ ഹസ്സനിയും അജ്മാൻ രാജ കുടുംബാംഗം ശൈഖ് റാശിദ് ബിൻ ജമാൽ അൽ നുഐമിയുടെ ഓഫിസ് പ്രതിനിധി സാലം മുഹമ്മദ് ഹമദ് അൽ ഹാഷിമിയും ചേർന്നാണ് ആദരം സമ്മാനിച്ചത്. മർകസ് സഹകരണത്തോടെ മദനീയം ഇസ്കാൻ ഭവനപദ്ധതിയുടെ കീഴിൽ സാദാത് കുടുംബങ്ങൾക്ക് 313 ഭവനങ്ങൾ നിർമിച്ചു നൽകുന്നതുൾപ്പെടെയുള്ള മദനീയം സഖാഫിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ദുബൈ പ്രിസം കമ്യൂണിറ്റിയുടെ ആദരം.
പരിപാടിയുടെ ഭാഗമായി ബുർദ ആസ്വാദന സദസ്സും ദുബൈ മർകസ് വിദ്യാർഥികളുടെ കലാസാഹിത്യ ദഫ് പ്രദർശനവും നടന്നു. ചടങ്ങിൽ ത്വാഹ ബാഫഖി, ഇല്യാസ് തങ്ങൾ, അബു സാലിഹ് സഖാഫി, യു.എസ് വാഹിദ് ശൈഖ് കർണാടക, മഹ്മൂദ് ഹാജി ഉമ്മുൽ ഖുവൈൻ, ഫിറോസ് മന്നാൻ, മുഹമ്മദലി സൈനി, യഹ്യ സഖാഫി ആലപ്പുഴ, മുനീർ പാണ്ഡ്യാല, മുജീബ് നൂറാനി, ഷാഫി നൂറാനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, നസീർ ചൊക്ലി, റൂഷ്ദി ബിൻ റഷീദ് എന്നിവർ സംബന്ധിച്ചു. സഈദ് നൂറാനി സ്വാഗതവും നിസാമുദ്ദീൻ നൂറാനി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.