ജി.ഡി.ആർ.എഫ്.എ ആദരിച്ചു
text_fieldsദുബൈ: ജീവനക്കാരുടെ സംതൃപ്തിയും ക്ഷേമവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, ജീവനക്കാരുടെ സന്തോഷ സർവേ ഫലങ്ങളിൽ മികച്ച പ്രകടനം നടത്തിയ വിഭാഗങ്ങളെ ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബൈ ഇമിഗ്രേഷൻ) ആദരിച്ചു.
എക്സിക്യൂട്ടിവ് കൗൺസിലിന്റെ പഠനത്തിന്റെ ഭാഗമായി നടത്തിയ സർവേയിലൂടെയാണ് ജീവനക്കാരുടെ ഇടയിൽ ഏറ്റവും ഉയർന്ന സന്തോഷ നിലവാരം കൈവരിച്ചവരെ കണ്ടെത്തിയത്. ഏതാനും മാസങ്ങൾക്ക് മുമ്പ് മൊത്തത്തിലുള്ള ദുബൈ സര്‍ക്കാര്‍ ജീവനക്കാരുടെ സന്തുഷ്ടി സൂചികയില്‍ 95.17 ശതമാനം നേട്ടം കൈവരിച്ച് ദുബൈ ഇമിഗ്രേഷൻ ഒന്നാം സ്ഥാനം നേടിയിരുന്നു. ജി.ഡി.ആർ.എഫ്.എ ദുബൈ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയാണ് സന്തോഷ സൂചികളിലെ ഫലങ്ങൾ പ്രഖ്യാപിച്ചത്.
ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, അസി. ഡയറക്ടർമാർ, വകുപ്പ് മേധാവികൾ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.