മരുഭൂമിയിൽ വിജയം വരിച്ച മലയാളി കർഷകർക്ക് ആദരം
text_fieldsഷാർജ: മരുഭൂമിയിൽ കൃഷിചെയ്ത് നൂറുമേനി വിജയം നേടിയ 10 മലയാളി കർഷകരെ ഷാർജയിൽ ആദരിച്ചു. ഇന്ത്യൻ അസോസിയേഷൻ സാഹിത്യവിഭാഗം സംഘടിപ്പിച്ച ചടങ്ങിൽ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന പ്രഫസർ ടി.എ. ഉഷാകുമാരിയുടെ നേതൃത്വത്തിലുള്ള പെൺകൂട്ടായ്മയായ ‘സമത’യാണ് ‘ഹരിതസമൃദ്ധി ആദരസന്ധ്യ’ എന്ന പേരിൽ കർഷകർക്ക് ആദരമർപ്പിച്ചത്.
അസോസിയേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഷാർജ റിസർച് ആൻഡ് സ്റ്റഡീസ് ഡിപ്പാർട്മെന്റ് ഓഫ് കൾചറൽ ആൻഡ് ഇൻഫർമേഷൻ മേധാവി ഡോ. ഒമർ അബ്ദുൽ അസീസ്, മിനിസ്ട്രി ഓഫ് എൻവയൺമെന്റ് ആൻഡ് വാട്ടർ ടെക്നിക്കൽ അഫയേഴ്സ് മുൻ അസി. അണ്ടർ സെക്രട്ടറി ഡോ. മറിയം അൽ ഷെനാസി, എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ ഇ.എം. അഷറഫ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി. കൈരളി ടി.വിയിലെ ഗൾഫ് ഫോക്കസിലൂടെ ശ്രദ്ധ നേടിയ കർഷകർക്കാണ് ആദരണം.
ഇ.എം. അഷ്റഫ് എഴുതിയ ‘അറേബ്യൻ മണ്ണിലെ മലയാളി കർഷകർ’ എന്ന പുസ്തകത്തിൽ ഇവരെ പരിചയപ്പെടുത്തിയിരുന്നു. വിജയൻ പിള്ള, രാജി ശ്യാം സുന്ദർ, മൊയ്തുണ്ണി മാസ്റ്റർ, സുനി ശ്യാം, രാഗേഷ് കേളോത്ത്, സുധീഷ് ഗുരുവായൂർ, മുഹമ്മദ് റഷീദ്, പ്രവീൺ കോട്ടവാതുക്കൽ, അബ്ദുൽ ഷുക്കൂർ എന്നിവർ ആദരം ഏറ്റുവാങ്ങി.
മൊയ്തുണ്ണി മാസ്റ്റർക്കുവേണ്ടി സുനിൽ രാജാണ് ആദരവ് സ്വീകരിച്ചത്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി ശ്രീപ്രകാശ്, ട്രഷറർ ഷാജി ജോൺ, അഡ്വ. ശംസുദ്ദീൻ കരുനാഗപ്പള്ളി, ടി.കെ. അബ്ദുൽ ഹമീദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. യൂസഫ് സഗീർ അധ്യക്ഷത വഹിച്ച ചടങ്ങിന് പി. മോഹനൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.