പി.സി. രാമചന്ദ്രനെ ആദരിച്ചു
text_fieldsദുബൈ: സ്റ്റാമ്പ് ശേഖരണം തപസ്യയാക്കിയ കണ്ണൂര്‍ തവക്കര സ്വദേശി പി.സി. രാമചന്ദ്രന് മലയാളികളുടെ നാണയ-സ്റ്റാമ്പ് ശേഖരണ കൂട്ടായ്മയുടെ ആദരവ്. ദുബൈ ഡ്രാഗണ്‍ മാര്‍ട്ടില്‍ നടന്ന എമിറേറ്റ്സ് ഫിലാറ്റലിക് അസോസിയേഷന്റെ (ഇ.എഫ്.എ) സ്റ്റാമ്പ് പ്രദര്‍ശനത്തില്‍ എക്സിബിഷന് കമീഷണര്‍ ജനറല്‍ ഉമര്‍ മുഹമ്മദ് അല്‍ മുല്ലേമി രാമചന്ദ്രന് പ്രശസ്തിഫലകം സമ്മാനിച്ചു.
40ലേറെ സ്റ്റാമ്പ് പ്രദര്‍ശന വേദികളില്‍ പങ്കെടുത്ത് പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള രാമചന്ദ്രന് നേരത്തേ യു.എ.ഇ ഗോള്‍ഡന്‍ ലഭിച്ചിരുന്നു. ഇ.എഫ്.എ ബോര്‍ഡ് അംഗം ആദില്‍ അല്കൂരി, കെ.പി.എ. റഫീഖ് രാമപുരം, നജ്മുദ്ദീന് പുതിയങ്ങാടി, ഉമര്‍ ഫാറൂഖ് കുറ്റിച്ചിറ, ജോണ്സണ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.