‘ഹോപ് ഓഫ് ലൈഫ്’ ലോഗോ പ്രകാശനംചെയ്തു
text_fieldsഷാർജ: ‘ഹോപ് ഓഫ് ലൈഫ്’ കൂട്ടായ്മയുടെ ലോഗോ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര പ്രകാശനംചെയ്തു. പ്രവാസി മലയാളികൾക്കിടയിൽ ആത്മഹത്യ പ്രവണത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഒരുകൂട്ടം സാമൂഹിക പ്രവർത്തകർ, സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, അഭിഭാഷകർ, വിവിധ സംഘടന പ്രതിനിധികൾ തുടങ്ങിയവർ മുൻകൈയെടുത്ത് രൂപംകൊണ്ട സംഘടനയാണ് ‘ഹോപ് ഓഫ് ലൈഫ്’.
എല്ലാ പ്രതീക്ഷകളും അസ്തമിെച്ചന്ന് കരുതുന്ന പ്രവാസികൾക്ക് പുതിയ പ്രതീക്ഷയും കരുതലും കൈത്താങ്ങുമായി 24 മണിക്കൂറും ഫോണിലും നേരിട്ടും ബന്ധപ്പെട്ട് പരിഹാരമാർഗം നൽകലാണ് ഹോപ് ഓഫ് ലൈഫ് എന്ന ഈ കൂട്ടായ്മയുടെ ലക്ഷ്യം. സംഘടനയുടെ ഒൗദ്യോഗിക പ്രഖ്യാപനം മാർച്ച് രണ്ട് ശനിയാഴ്ച വൈകീട്ട് ഏഴിന് ദുബൈ കറാമയിൽ നടക്കും.
പ്രമുഖ മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരും സൈക്യാട്രിസ്റ്റുകളും പങ്കെടുക്കും. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഹാജറബി വലിയകത്ത്, അൽ നിഷാജ് ഷാഹുൽ, അഡ്വ. ബിന്ദു, ഷെരീഫ് അലി, അനീഷ, സന്ധ്യ, സുബൈർ, നൗജാസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.