ഹോട്ട് എയര്‍ ബലൂണ്‍ അപകടം: ആളപായമില്ലെന്ന് സ്ഥിരീകരണം
text_fieldsദുബൈ: ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍പ്പെട്ടതില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് ദുബൈ പൊലീസ് സ്ഥിരീകരിച്ചു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ മാസം 23നാണ് ഹോട്ട് എയര്‍ ബലൂണ്‍ അപകടത്തില്‍പ്പെട്ടത്. ബലൂണിലുണ്ടായ വിനോദസഞ്ചാരികള്‍ക്ക് നിസ്സാര പരിക്കുകള്‍ മാത്രമാണ് സംഭവിച്ചത്. ഉടനടി വൈദ്യസഹായം നല്‍കുകയും ചെയ്തിരുന്നു. മോശം കാലാവസ്ഥ കാരണമാണ് അപകടമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടക്കുന്നുണ്ട്. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിവരങ്ങള്‍ക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും ദുബൈ പൊലീസ് അഭ്യര്‍ഥിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.