ചൂടേറി; വാഹനം: തീപിടിക്കാതെ ശ്രദ്ധിക്കാം
text_fieldsഅജ്മാന്: ഉയർന്ന താപനിലകാരണം വേനൽക്കാലത്ത് വാഹനങ്ങള്‍ തീപിടിക്കാൻ സാധ്യതയേറുമെന്ന് അജ്മാൻ സിവിൽ ഡിഫൻസ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അലി അൽ സുവൈദി പറഞ്ഞു.
ഇതിനെ പ്രതിരോധിക്കാന്‍ വാഹനങ്ങളുടെ സുരക്ഷാനടപടികള്‍ കൃത്യമായി പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
ശ്രദ്ധിക്കേണ്ട കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥ പരിഗണിച്ച് ഡ്രൈവർമാർ പരമാവധി സൂക്ഷ്മതയോടെ വാഹനം കൈകാര്യം ചെയ്യണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
•അറ്റകുറ്റപ്പണി നടത്താതിരിക്കരുത്
•എൻജിന്‍ താപനില ഉയരുന്നതും അപകടകരം
•ലൈറ്ററുകൾ, പെർഫ്യൂമുകൾ തുടങ്ങിയ വസ്തുക്കള്‍ വാഹനത്തില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക
•എൻജിന്‍ ഓയില്‍, റേഡിയേറ്ററിലെ വെള്ളം എന്നിവ നിത്യവും കൃത്യമായി പരിശോധിക്കണം
•ചോർച്ച, തീപടരാനുള്ള സാധ്യത തുടങ്ങിയവ തടയാൻ ഇന്ധന ടാങ്കിെൻറ അടപ്പ് അടെച്ചന്ന് ഉറപ്പുവരുത്തണം
•ഉപയോഗിക്കാനറിയുന്ന അഗ്നിശമന ഉപകരണം വാഹനത്തില്‍ സൂക്ഷിക്കുക
•വാഹനത്തിൽ ഇന്ധനം നിറയ്ക്കുമ്പോൾ എൻജിൻ ഓഫ് ചെയ്യുക
•വാഹനമോടിക്കുേമ്പാൾ പുകവലി ഒഴിവാക്കുക
•വാഹനത്തിൽ പ്രഥമ ശുശ്രൂഷ കിറ്റ് കരുതുക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.