പഴങ്കഞ്ഞി മുതൽ ബിരിയാണി കഞ്ഞി വരെ; വൈവിധ്യങ്ങൾക്ക് മുട്ടില്ലാതെ കഞ്ഞി
text_fieldsമുസഫ: കഞ്ഞി എന്ന് കേൾക്കുേമ്പാൾ വറ്റും വെള്ളവും അൽപം ഉപ്പും ചേർന്ന ഒരു ഭക്ഷ്യവിഭവം മാത്രമാണ് മനസ്സിലെത്തുന്നതെങ്കിൽ അത് വെറും പഴങ്കഥയാണെന്ന് മനസ്സിലാക്കണം. വ്യ ത്യസ്ത ചേരുവകൾ ചേർത്ത് ഉപഭോക്താവിെൻറ മനസ്സ് നിറക്കുന്ന പരീക്ഷണത്തിലാണ് ചാവക്കാട് സ്വദേശി അസ്കറും സഹോദരൻ അൻസാറും. അബൂദബി മുസഫ വ്യവസായ മേഖലയിൽ ഇവർ നടത്തുന്ന ‘ഫ്രഷ് പാലസ് റസ്റ്റാറൻറി’ൽ 11 തരം കഞ്ഞികളാണ് തയാറാക്കുന്നത്. പഴങ്കഞ്ഞി, ജീരകക്കഞ്ഞി, പയർകഞ്ഞി, ഇറച്ചി കഞ്ഞി, ബിരിയാണി കഞ്ഞി, തൈരുകഞ്ഞി, ചക്കരകഞ്ഞി, സ്പെഷൽ കഞ്ഞി തുടങ്ങി ആവശ്യമുള്ളത് തെരഞ്ഞെടുക്കാം. തമിഴ്നാട് കഞ്ഞി, ഹൈദരാബാദ് കഞ്ഞി എന്നിങ്ങനെ രണ്ട് തരം കൂടി ഉടൻ ലഭ്യമാക്കുമെന്ന് അസ്കർ പറഞ്ഞു.
നാടൻ മാങ്ങ കൊണ്ട് തയാറാക്കിയ അച്ചാർ, ഉണക്കച്ചെമ്മീനും മാങ്ങയും ചേർത്തരച്ച ചമ്മന്തി, ഉണക്ക സ്രാവ് വറവ്, തേങ്ങാ ചമ്മന്തി, കയ്പ്പ ഉപ്പേരി, മുളക് കൊണ്ടാട്ടം, പപ്പടം തുടങ്ങിയവയാണ് കഞ്ഞിക്ക് കൂട്ടാനായി നൽകുന്നത്. ഏഴ് ദിർഹം വിലയുള്ള കഞ്ഞി വയറ് നിറക്കുന്നതോടൊപ്പം മനസ്സും നിറക്കുന്നതായി സന്ദർശകർ പറയുന്നു. മൺചട്ടിയിൽ വിളമ്പുന്ന കഞ്ഞി ചിരട്ടക്കയിലുകൊണ്ട് കുടിക്കുേമ്പാൾ പഴയകാലത്തിെൻറ ഗൃഹാതുരത്വത്തിലേക്ക് സഞ്ചരിക്കാനാവും.
വിവിധ രാജ്യക്കാരാണ് കഞ്ഞിരുചി കേട്ടറിഞ്ഞ് ഇവിടെയെത്തുന്നത്. തേങ്ങാച്ചോർ, തക്കാളി ചോർ, നാരങ്ങാച്ചോർ എന്നിവ തേടിയും നിരവധി പേരെത്തുന്നു. ആവശ്യക്കാരുടെ എണ്ണം വർധിച്ചതോടെയാണ് മുസഫ ശാബിയ പത്തിൽ ഇവർ ശാഖ തുടങ്ങിയത്. അബൂദബി ടൗണിൽ പുതിയ കട തുടങ്ങാനുള്ള ഒരുക്കത്തിലാണെന്ന് അസ്കറും അൻസാറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.