ഹോട്ട്പാക്ക് 49ാം ഷോറൂം ഷാര്‍ജ മുവൈലയില്‍ തുറന്നു
text_fieldsഷാര്‍ജ: ഹോട്ട്പാക്ക് ഗ്ലോബലിന്റെ ബിസിനസ് വിപുലീകരണ ഭാഗമായി ഷാര്‍ജ മുവൈലയില്‍ 49ാം ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു. മുവൈല കമേഴ്സ്യല്‍ അല്‍ മഹാ ബില്‍ഡിങ് നമ്പര്‍ 1ല്‍ (ഷോപ് നമ്പര്‍ 1) വണ്‍ സ്റ്റോപ് സൊലൂഷന്‍സ് ഷോപ്പാണ് തുറന്നത്. പേപ്പര്‍, പ്ലാസ്റ്റിക്, അലൂമിനിയം, വുഡ് എന്നിവയില്‍നിന്നുള്ള 4,000ത്തിലധികം ഉല്പന്നങ്ങളുടെ മികച്ച ശ്രേണിയുള്ള ഹോട്ട്പാക്കിന് 25,000ത്തിലധികം ബ്രാൻഡ്സ് ക്ലയന്റുകളുണ്ട്. 30ലേറെ രാജ്യങ്ങളില്‍നിന്നുള്ള 3,500ലധികം ജീവനക്കാരും 15 മാനുഫാക്ചറിങ് പ്ലാന്റുകളുമുണ്ട്.
വളര്‍ച്ചയുടെ കുതിച്ചുചാട്ടത്തിലുള്ള ഭക്ഷ്യ പാക്കേജിങ് വ്യവസായത്തില്‍ ഡിസ്പോസബിള്‍ ഫുഡ് പാക്കേജിങ് ഉല്പന്നങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചതനുസരിച്ച്, ഹോട്ട്പാക്ക് ഗ്ലോബലില്‍ നൂതന ഉല്പന്ന പോര്‍ട്ഫോളിയോ വഴി തങ്ങള്‍ റീടെയില്‍ സാന്നിധ്യം വര്‍ധിപ്പിക്കുകയാണെന്ന് ഹോട്ട്പാക്ക് ഗ്ലോബല്‍ മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
പുതിയ ആഗോള ഫുഡ് ബ്രാന്‍ഡുകള്‍ വിപണിയിലേക്ക് വന്‍തോതില്‍ കടന്നുവരുന്ന സാഹചര്യത്തില്‍, യു.എ.ഇയിലും മിഡിലീസ്റ്റിലും വിപുലീകരണം തുടരുക എന്നതാണ് ഹോട്ട്പാക്കിന്റെ കാഴ്ചപ്പാടെന്നും ആ നിലയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പുതിയ ഷോറൂം പ്രവര്ത്തനാരംഭമെന്നും ഹോട്ട്പാക്ക് എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.ബി. സൈനുദ്ദീന്‍ പറഞ്ഞു.
പി.ബി. അബ്ദുല്‍ ജബ്ബാറിന്റെ മാതാവ് കൊച്ചു ഖദീജ, ഹോട്ട്പാക്ക് ഗ്ലോബല്‍ ഷാര്‍ജ ആൻഡ് നോര്‍തേണ്‍ എമിറേറ്റ്സ് റീജനല്‍ ഡയറക്ടര്‍ അഷറഫ്, അഡ്മിനിസ്ട്രേഷന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.കെ. തോമസ്, ഓപറേഷന്‍സ് ഡി.ജി.എം മുജീബ് റഹ്മാന്, ഷാര്‍ജ ആൻഡ് നോര്‍തേണ്‍ എമിറേറ്റ്സ് മാര്‍ക്കറ്റിങ് മാനേജര്‍ അന്‍വര്‍ സാദത്ത്, അസി. വൈസ് പ്രസിഡന്റ് മുഹമ്മദ് ജാസിര്‍, ഷാര്‍ജ ആൻഡ് നോര്‍തേണ്‍ എമിറേറ്റ്സ് സീനിയര്‍ സെയില്‍സ് മാനേജര്‍ മുഹമ്മദ് റാഫി എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.