96 ശതമാനം ഉൽപന്നങ്ങളും പരിസ്ഥിതിസൗഹൃദമാക്കി ഹോട്ട്പാക്
text_fieldsദുബൈ: യു.എ.ഇയുടെ പരിസ്ഥിതിസംരക്ഷണ നയങ്ങൾക്ക് പിന്തുണയർപ്പിച്ച് 96 ശതമാനം ഉൽപന്നങ്ങളും പരിസ്ഥിതിസൗഹൃദമാണെന്ന് ഉറപ്പുവരുത്തി പ്രമുഖ ഭക്ഷണ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്. ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആഗോള സുസ്ഥിരത റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഗ്ലോബല്‍ റിപ്പോര്‍ട്ടിങ് ഇനീഷ്യേറ്റിവ് (ജി.ആർ.ഐ) സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് കമ്പനിയുടെ സുതാര്യത, ഉത്തരവാദിത്തം, സുസ്ഥിര ബിസിനസ് സംവിധാനങ്ങൾ എന്നിവയിലെ പ്രതിബദ്ധതയെ സാക്ഷ്യപ്പെടുത്തുന്നതാണെന്ന് അധികൃതർ അറിയിച്ചു.
റെസ്പോണ്‍സിബ്ള്‍ കോര്‍പറേറ്റ് സിറ്റിസണ്‍ഷിപ് (ആർ.സി.സി) വ്യവസ്ഥകൾ പിന്തുടരുന്ന സ്ഥാപനമായ ഹോട്ട്പാക് വ്യവസായരംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കമ്പനിയാണ്.
ഉയര്‍ന്ന പരിസ്ഥിതി, സാമൂഹിക, കോർപറേറ്റ് ഭരണനിലവാരം കൈവരിക്കാനുള്ള അര്‍പ്പണബോധത്തിന്റെ തെളിവാണ് ജി.ആർ.ഐ സര്‍ട്ടിഫിക്കേഷനെന്ന് ഹോട്ട്പാക് ഗ്ലോബല്‍ ഗ്രൂപ് എം.ഡി അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു. ശക്തമായ എച്ച്.എസി.സി.പി ഫുഡ് സേഫ്റ്റി മാനേജ്മെന്റ് സിസ്റ്റവും സുസ്ഥിര നിര്‍മാണം, മികവ്, നേതൃത്വം എന്നിവയില്‍ ഒമ്പത് അംഗീകാരങ്ങളും കമ്പനി കൈവരിച്ചിട്ടുണ്ട്.
പരിസ്ഥിതിസൗഹൃദ ഭക്ഷണ പാക്കേജിങ് സൊല്യൂഷനുകള്‍ക്കായുള്ള പ്രത്യേക ഇക്കോ റീട്ടെയ്ൽ സ്റ്റോറും ഹോട്ട്പാക് നടത്തിവരുന്നു. ‘താക്ക’ പദ്ധതിയിൽ 1.2 ദശലക്ഷം ദിര്‍ഹം നിക്ഷേപം, ബിസിനസില്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതികൾ, സാമൂഹിക ക്ഷേമത്തിനായി റമദാനില്‍ രണ്ടു ദശലക്ഷം ഭക്ഷണ പാക്കുകളുടെ വിതരണം എന്നിവ ഉള്‍പ്പെടുന്നതാണ് ഹോട്ട്പാക്കിന്റെ സാമൂഹിക സംരംഭങ്ങൾ.
രണ്ടു വർഷമായി തുടർന്നു വരുന്ന ‘ഹോട്ട്പാക് ഹാപ്പിനസ് പ്രോഗ്രാം’ കമ്പനിയുടെ ജീവനക്കാരുടെയും സമൂഹത്തിന്റെ വിവിധ മേഖലകളിൽ അർഹരായവരുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.