ഹോട്ട്പാക്കിെൻറ ഏറ്റവും വലിയ റീട്ടെയില്‍ ഷോറൂം ദുബൈ അൽ ബർഷയില്‍ തുറന്നു
text_fieldsദുബൈ: ഫുഡ് പാക്കേജിങ് രംഗത്തെ ലോകോത്തര ബ്രാൻഡായ ഹോട്ട്പാക്കിെൻറ ഏറ്റവും വലിയ റീട്ടെയില്‍ ഷോറൂം ദുബൈ അൽ ബർഷ ഉമ്മു സുക്കീം സ്ട്രീറ്റില്‍ തുറന്നു. ഹോട്ട്പാക്കിെൻറ 32ാമത് വിപണന കേന്ദ്രം കൂടിയായ ഷോറൂമിെൻറ ഉദ്ഘാടനം ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാറിെൻറ സാന്നിധ്യത്തില്‍ അദ്നാന് ജാസിം റഷീദ് നിര്‍വഹിച്ചു.
25 വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യവും ഉപഭോക്താക്കള്‍ക്കിടയില്‍ മികച്ച അംഗീകാരവും നേടിയ ഹോട്ട്പാക്ക് യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, കുവൈത്ത്, ബഹ്റൈന്‍, ഒമാന്‍, ഖത്തര്‍, മൊറോക്കോ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഫുഡ് പാക്കിങ്ങും സർവിങ്ങും ആകർഷകവും സൗകര്യപ്രദവും ആരോഗ്യകരവുമാക്കാൻ ആധുനിക ടെക്നോളജി ഉപയോഗിച്ച് രൂപകൽപന ചെയ്ത 3500ലേറെ ഉൽപന്നങ്ങളാണ് ഹോട്ട്പാക്ക് വിപണിയിലെത്തിക്കുന്നത്.
ഫുഡ് പാക്കേജിങ് ഉൽപന്നങ്ങളുടെ നിർമാണവും വിപണനവും കൈകാര്യം ചെയ്യുന്ന മിഡിലീസ്റ്റിലെ ഏറ്റവും വലിയ ഗ്രൂപ് എന്ന നിലയില്‍ ഹോട്ട്പാക്കിെൻറ പ്രവര്‍ത്തന മികവിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2020 നവംബറില്‍ ദുബൈ ഗവണ്‍മെൻറ് നല്കിയ സ്മാര്‍ട്ട് ഇൻഡസ്ട്രി അവാര്‍ഡ് ശ്രേണിയിലെ ഒടുവിലത്തേതാണ്. 30 രാജ്യങ്ങളില്‍നിന്നായി 2500ലേറെ ആളുകള്‍ ജോലിചെയ്യുന്ന സ്ഥാപനത്തിന് ഇതിനകം എല്ലാവിധ ക്വാളിറ്റി സര്‍ട്ടിഫിക്കറ്റുകളും ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.