പ്രകൃതി സൗഹൃദ ഷോപ്പിങ് ബാഗുകൾ അവതരിപ്പിച്ച് ഹോട്ട്പാക്
text_fieldsദുബൈ: ലോക പരിസ്ഥിതി ദിനത്തിൽ പോസ്റ്റ് കൺസ്യൂമര്‍ റീസൈക്കിൾഡ് ഷോപ്പിങ് ബാഗുകള്‍ അവതരിപ്പിച്ച് യു.എ.ഇ ആസ്ഥാനമായുള്ള സസ്റ്റൈനബിള്‍ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക് ഗ്ലോബൽ. യു.എ.ഇയിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സ്പിന്നീസിന് വേണ്ടിയാണ് ബാഗുകള്‍ പുറത്തിറക്കിയത്. 100 ശതമാനം പി.സി.ആര് റെസിൻസിൽ നിന്ന് നിർമിച്ച ബാഗുകള്‍ പ്രകൃതിദത്തമാണ്. പത്ത് കിലോഗ്രാം വരെ ഭാരം കൊള്ളുന്നവയാണിത്.
പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറച്ച് പ്രകൃതിക്ക് ദോഷം വരാത്ത രീതിയിൽ ഷോപ്പിങ് അനുഭവം ഉറപ്പുവരുത്തുന്നതാണ് ബാഗുകള്‍. സുസ്ഥിര ഭാവിക്കായി ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിടുന്ന സ്പിന്നീസുമായി പങ്കാളിയാകുന്നതില്‍ അഭിമാനമുണ്ടെന്ന് ഹോട്ട്പാക് ഗ്ലോബൽ മാനേജിങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
പ്രകൃതി സൗഹൃദപരമായ ഷോപ്പിങ് അനുഭവം ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിന് ഹോട്ട്പാക്ക് ഗ്ലോബലുമായുള്ള പങ്കാളിത്തത്തിൽ സന്തുഷ്ടരാണെന്ന് സ്പിന്നീസ് സി.ഇ.ഒ സുനില്‍ കുമാര്‍ പറഞ്ഞു. സുസ്ഥിര പാക്കേജിങ് സൊല്യൂഷനുകള്‍ നിര്‍മിക്കാനുള്ള ഹോട്ട്പാക്കിന്റെ സമര്‍പ്പണത്തെ അഭിനന്ദിക്കുകയും റീട്ടെയില്‍ വ്യവസായത്തില്‍ നല്ല മാറ്റമുണ്ടാക്കുന്നതില്‍ ഞങ്ങളുടെ പങ്കാളിത്തം തുടരാന്‍ കാത്തിരിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. മിഡിൽ ഈസ്റ്റ് മേഖലയിലെ ഫുഡ് പാക്കേജിങ് വ്യവസായത്തിലെ ഏറ്റവും വലിയ സാന്നിധ്യമാണ് ഹോട്ട്പാക് ഗ്ലോബൽ. 4000 ഉൽപന്നങ്ങള് നിർമിക്കുന്ന കമ്പനി 106 രാജ്യങ്ങളിലേക്ക് ഇവ കയറ്റിയയക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.