Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോട്ട്​പാക്ക്​...

ഹോട്ട്​പാക്ക്​ 27ാമത്​ റീ​െട്ടയിൽ ഷോറൂം റാസൽഖൈമയിൽ തുറന്നു

text_fields
bookmark_border
ഹോട്ട്​പാക്ക്​ 27ാമത്​ റീ​െട്ടയിൽ ഷോറൂം റാസൽഖൈമയിൽ തുറന്നു
cancel
camera_alt??????? ?? ??????? ?????? ?????????????????? 27????? ?????????? ?????? ??????? ????? ?? ??????? ????????? ????????? ???????? ??.??. ??????? ???????? ???????? ????????? ??????????

റാസൽഖൈമ: ഫുഡ്​ പാക്കേജിങ്​ രംഗത്തെ ലോകോത്തര ബ്രാൻറ്​ ആയ ഹോട്ട്​പാക്കി​​െൻറ 27ാമത്​ റീ​െട്ടയിൽ ഷോറൂം റാസൽഖൈമ അൽ മുൻതസിർ റോഡിൽ പ്രവർത്തനം ആരംഭിച്ചു. ഷോറൂം ഉദ്​ഘാടനം അദ്​നാന ജാസിം അൽ ഉസൈബയും ഗ്രൂപ്പ്​ മാനേജിങ്​ ഡയറക്​ടർ പി.ബി. അബ്​ദുൽ ജബ്ബാറും ചേർന്ന്​ നിർവഹിച്ചു.

ഗ്രൂപ്പ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ പി.ബി. സൈനുദ്ദീൻ, ടെക്​നിക്കൽ ഡയറക്​ടർ പി.ബി.അൻവർ, നോർത്തേൺ എമിറേറ്റ്​സ്​ റീജനൽ ഡയറക്​ടർ കെ.എ.മുഹമ്മദ്​ അഷ്​റഫ്​, ഒാപ്പറേഷൻ ഡെപ്യൂട്ടി ജനറൽ മാനേജർ മുജീബ്​ റഹ്​മാൻ, സീനിയർ അഡ്​മിനിസ്​ട്രേഷൻ മ​ാനേജർ കെ.കെ. തോമസ്​, മാർക്കറ്റിങ്​ മാനേജർ അൻവർ സാദത്ത്​, സെയിൽസ്​ മാനേജർ മുഹമ്മദ്​ റാഫി തുടങ്ങിയവർ സംബന്ധിച്ചു.

25 വർഷം കൊണ്ട്​ ഉത്​പാദന രംഗത്തും വിതരണ രംഗത്തും വൻ മുന്നേറ്റം നടത്തുന്ന കമ്പനി 3500ൽ പരം വിവിധ ഡിസ്​പോസിബിൾ പാക്കിങ്-സെർവിങ്​ ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നുണ്ട്​. കമ്പനി സിൽവർ ജൂബിലി വർഷത്തിൽ പരിസ്​ഥിതി സൗഹാർദ ഉൽപന്നങ്ങൾക്കാണ്​ പ്രാമുഖ്യം നൽകുന്നതെന്ന്​ അധികൃതർ അറിയിച്ചു. 11 രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന കമ്പനിക്ക്​ ബി.ആർ.സി, ​െഎ.എസ്​.ഒ തുടങ്ങിയ അന്താരാഷ്​ട്ര നിലവാരമുള്ള ഗുണമേൻമാ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്​.  

ലോകം മുഴുവൻ വിറങ്ങലിച്ച്​ നിൽക്കുന്ന മഹാമാരിക്കാലത്തും യു.എ.ഇ ഭരണാധികാരികൾ പകരുന്ന ആത്​മവിശ്വാസമാണ്​ പുതു സംരംഭങ്ങൾ തുടങ്ങാൻ ഉൗർജമാകുന്നതെന്ന്​ എം.ബി. പി.ബി. അബ്​ദുൽ ജബ്ബാർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HOTPACK
News Summary - hotpack news
Next Story