സൗദി അറേബ്യക്ക് നേരെയുള്ള ഹൂത്തി ആക്രമണത്തെ അപലപിച്ചു
text_fieldsദുബൈ: സൗദി അറേബ്യക്ക് നേരെ ഹൂത്തികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ യു.എ.ഇ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികളെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ കുറ്റപ്പെടുത്തി. സൗദിക്ക് എല്ലാവിധ ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നതായി മന്ത്രാലയം അറിയിച്ചു.
മനാമ: ആക്രമണത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും നേരെയുണ്ടാകുന്ന ഇത്തരം തീവ്രവാദ ആക്രമണങ്ങൾ ഇല്ലാതാക്കേണ്ടത് മേഖലയുടെ സുരക്ഷക്ക് അനിവാര്യമാണ്. ശക്തമായ നടപടി ഉണ്ടാകണമെന്ന് വിവിധ അന്താരാഷ്ട്ര വേദികളോട് ആവശ്യപ്പെട്ടു. തീവ്രവാദ ആക്രമണത്തിനു പിന്നിലുള്ളവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനും രാജ്യ സുരക്ഷ ഉറപ്പാക്കുന്നതിനും സൗദി സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.