പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം?; ത്യാഗജീവിതങ്ങള്‍ക്ക് 'മാധ്യമ'ത്തിന്‍റെ ആദരാഞ്ജലി
text_fields
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോവിഡ് മഹാമാരിക്ക് ഇരയായി ജീവൻ വെടിഞ്ഞ മലയാളികളാണ് ഇവർ. 300ലധികം മലയാളികളാണ് ഇന്ത്യക്ക് പുറത്ത് മരണമടഞ്ഞത്. പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് വാദപ്രതിവാദം തുടരുമ്പോൾ പുറംനാട്ടിൽ മലയാളികളുടെ മരണം കൂടുകയാണ്.
കേരള സർക്കാറിന്‍റെയും നോർക്കയുടെയും കണക്ക് പ്രകാരം കോവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിൽ ജൂൺ 22 വരെ മരിച്ചത് 296 മലയാളികളാണ്. ഇവരിൽ 118 പേർ യു.എ.ഇയിലും 75 പേർ സൗദി അറേബ്യയിലും അമേരിക്കയിൽ 34 പേരും കുവൈത്തിൽ 32 പേരും മരണപ്പെട്ടു. ബ്രിട്ടനിൽ 13 ഒമാനിൽ ഒമ്പതും ഖത്തറിൽ ഏഴും ബഹ്റൈനിൽ നാലും മലയാളികൾക്കാണ് ജീവൻ നഷ്ടമായത്. ജർമനി, അയർലാൻറ്, മെക്സിക്കോ, നൈജീരിയ എന്നിവിടങ്ങളിൽ ഓരോ മലയാളികൾ വീതവും മരണപ്പെട്ടു. അതേസമയം, ഈ കണക്കുകളിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ തന്നെ പറയുന്നുണ്ട്.
മരിച്ചവരുടെ ചിത്രങ്ങൾ നിരന്ന ഈ ഗാലറി ഇനിയും നീളരുതേയെന്നത് നമ്മുടെ നെഞ്ചിൽ കുരുങ്ങിയ നിലവിളിയാണ്... അപ്പോഴും ലോകത്തിെൻറ കോണുകളിൽ നിന്ന് മരണത്തിന്‍റെ വിളയാട്ടം തുടരുന്നു.... കോവിഡിന്‍റെ നീരാളിപ്പിടുത്തമായി, രോഗത്തെക്കുറിച്ച ഭീതിയായി, ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായി... ഈ ഗാലറി ഇനിയും നീളാതിരിക്കട്ടെ... വീടിനും നാടിനും വേണ്ടി പുറപ്പെട്ടുപോയി മഹാമാരിയുടെ പിടിയിൽ മൺമറഞ്ഞ ഈ ത്യാഗ ജീവിതങ്ങൾക്ക് 'മാധ്യമ'ത്തിന്‍റെ ആദരാഞ്ജലികൾ..
C0vid-19 / Coronavirus Supp... by Madhyamam on Scribd
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.