ആഭ്യന്തര ഹജ്ജ് റജിസ്ട്രേഷൻ ജൂലൈ 24ന് ആരംഭിക്കും
text_fieldsജിദ്ദ: ആഭ്യന്തര ഹജ്ജ് റജിസ്ട്രേഷൻ ജൂലൈ 24^ന് ആരംഭിക്കുമെന്ന് ഹജ്ജ് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. പ്രത്യേക പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടതത്. (localhaj.haj.gov.sa). അഞ്ച് നടപടിക്രമങ്ങളാണ് ഹജ്ജ് അനുമതി പത്രം ലഭ്യമാകാന്‍ ചെയ്യേണ്ടത്. ഡാറ്റ എൻട്രി, അനുയോജ്യമായ കാറ്റഗറി തെരഞ്ഞെടുക്കൽ, ബുക്കിങ് നടപടികൾ പൂർത്തിയാക്കൽ, പണമടക്കൽ, അനുമതിപത്രം കൈപറ്റൽ എന്നീ നടപടികളാണ് അപേക്ഷകർ പൂർത്തിയാക്കേണ്ടത്. മത്വാഫ് നിർമാണപ്രവർത്തനങ്ങൾ പൂർത്തിയായതിനാൽ കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ആഭ്യന്തര തീർഥാടകർക്ക് ഇത്തവണ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിനിടെ ആഭ്യന്തര ഹജ്ജ് സേവനസ്ഥാപനങ്ങളുടെ നടപടിക്രമങ്ങൾക്കുള്ള മാർഗനിർദേശങ്ങളടങ്ങിയ ഗൈഡിന് ഹജ്ജ് ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബിൻ ത്വാഹിർ ബിന്ദൻ അംഗീകാരം നൽകി. ഇൗ വർഷത്തെ ഹജ്ജിന് ചെയ്യേണ്ട മുഴുവൻ നടപടികളും അതിെൻറ സമയവും വ്യക്തമാക്കുന്നതാണ് ഗൈഡ് എന്ന് ഹജ്ജ് ഉംറ മന്ത്രാലയ മീഡിയ സെൻറർ വ്യക്തമാക്കി. തമ്പുകൾ നിർണയിക്കൽ, തമ്പുകളുടെ നിരക്ക് ഇൗടാക്കൽ, ബുക്കിങ് റദ്ദാക്കുന്നവർക്ക് കാശ് തിരിച്ചുകെടുക്കൽ, മിനയിൽ നിന്ന് തിരിച്ചു പോകുന്ന സമയമനുസരിച്ച് തമ്പുകൾ വേർതിരിക്കൽ തുടങ്ങി ആഭ്യന്തര ഹജ്ജ് തീർഥാടന സേവനം മികച്ചതാക്കുന്നതിനുള്ള കാര്യങ്ങൾ ഉൾക്കൊള്ളുന്നതാണ് ഗൈഡെന്ന് ഇൻഫർമേഷൻ സെൻറർ വ്യക്തമാക്കി. ശവ്വാൽ 17 മുതൽ തമ്പുകൾ നിശ്ചയിക്കൽ ആരംഭിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് തമ്പുകൾ നിശ്ചയിക്കുക. ദുൽഹജ്ജ് 12 ^ന് മിന വിടുന്നവരുടെയും ദുൽഹജ്ജ് ^13 ന് മിന വിടുന്നവരുടേയും തമ്പുകൾ വെവ്വേറെയായിരിക്കും. മക്കയിലും മിനയുടെ പരിസരങ്ങളിലുമുള്ള കെട്ടിടങ്ങളിൽ തീർഥാടകരെ താമസിപ്പിക്കുന്ന ഹജ്ജ് കെട്ടിട സമിതിയുടെ ലൈസൻസുണ്ടോയെന്ന് ഉറപ്പുവരുത്തണം. ചെലവ് കുറഞ്ഞ ഹജ്ജ് പദ്ധതിക്കുള്ള വ്യവസ്ഥകൾ, എല്ലാ തീർഥാടകർക്കും മെട്രോ ട്രെയിൻ സേവനം, നിയമങ്ങൾ പാലിക്കാത്ത ഹജ്ജ് സേവനകേന്ദ്രങ്ങൾക്കെതിരായ നിയമനടപടികൾ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.