മനുഷ്യ വില മൃഗത്തേക്കാൾ താഴോട്ട്?
text_fieldsഇനി ഒരു 25 വർഷം മുന്നോട്ട് ചിന്തിച്ചാൽ ലഭിക്കുന്ന ഏറ്റവും മുൻനിര ഉത്തരമാണ് ഇപ്പോൾ നാം കാണുന്നതും കേൾക്കുന്നതും. മനുഷ്യെൻറ വില മൃഗത്തേക്കാൾ മോശം. ദൈവത്തിെൻറ സ്വന്തം നാട് രാഷ്ട്രീയ കൊലപാതകങ്ങളുടെ കില്ലർ പ്ലേസ് ആയി മാറുമ്പോൾ ഹിന്ദി ഭൂമി ബലാത്സംഗങ്ങളുെടയും ക്രൂര കൊലപാതകങ്ങളുടെയും താവളമായി മാറുന്നു. മൃഗത്തിന് പാർപ്പിടവും എയർക്കണ്ടീഷനും പരിപാലനവും സൗജന്യ ചികിത്സയും ഭാവിയിൽ സൗജന്യ വിദ്യാഭ്യാസ നിയമമുണ്ടാക്കാനെല്ലാം സാധ്യതയുള്ള സംസ്ഥാനത്താണ് മനുഷ്യനെ നീചവും നിഷ്ഠുരവുമായി കൊന്ന് മൃതദേഹം കത്തിച്ചുകളയുന്നത്. 20 വർഷം മുമ്പ് ആർക്കും ചിന്തിക്കാൻ കഴിയാത്ത, പേരിന് സ്വപ്നം പോലും കാണാൻ കഴിയാത്ത സംഭവങ്ങളാണ് മനുഷ്യെൻറ മേൽ നടക്കുന്നത്.
പ്രളയവും മഹാമാരിയും യുദ്ധവുമെല്ലാം കെടുതികൾ വിതക്കുമ്പോൾ മനുഷ്യന് ഭൂമുഖത്ത് സംസ്‌കാരം നവീകരിക്കുമെന്ന് വിശ്വസിച്ചത് വെറുതെയായി. മനുഷ്യൻ മനുഷ്യനല്ലാത്ത പുതിയൊരു സംസ്കാരത്തിെൻറ ഉടമകളായി മാറുന്നു. ഒപ്പം നടന്നവരും പരസഹായം ചെയ്തവരും എന്നും കണ്ട് സൗഹൃദം പങ്കുവെക്കുന്നവരും പരസ്പരം കൊല്ലപ്പെടുന്നു. രാഷ്ട്രീയ കൊല കേരളത്തിൽ എന്തുകൊണ്ട് കാലഹരണപ്പെടുന്നില്ല. കേരള രൂപവത്കരണം മുതൽ നടക്കുന്ന അരും കൊലയിലെ ചോരക്ക് മാത്രം വിശ്രമമില്ല. അപ്പോൾ ഇര വിഭാഗം വേദനജനകമായി കഴിയുമ്പോൾ പ്രതിവിഭാഗം ദൗത്യ വിജയാഘോഷം നടത്തുന്നു. നിയമം നൂറുകൂട്ടം വകുപ്പുകളിലെ സുതാര്യതയും പിഴവുകളും കണ്ടെത്താൻ ഗവേഷണം നടത്തി യഥാർഥ പ്രതികളുടെ അനീതി നീതിയുടെ സുതാര്യതയാക്കി മാറ്റുന്നു.
കേരളത്തിൽ ഈയടുത്ത കാലത്ത് കൊല്ലപ്പെടുന്നവർ 30 വയസ്സിന് താഴെയുള്ളവാരാണ്. യു.പിയിൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നത് അതേ പ്രായത്തിലുള്ള പെൺകുട്ടികളാണ്. നാടിെൻറ നാളെയുടെ വലിയ പ്രതീക്ഷകളാണ് ക്രൂരമായി കൊല്ലപ്പെടുന്നത്. ഒടുവിൽ തൃശൂരിൽ കൊല്ലപ്പെട്ട യുവാവ് ഒരു പ്രതിഫലവും സ്വീകരിക്കാതെ ആശുപത്രികളിൽ രോഗികൾക്കും ബന്ധുക്കൾക്കും പൊതിച്ചോറ് നൽകുന്നയാളാണെന്നാണ് അറിവ്. മനുഷ്യത്വം എവിെടയുണ്ടോ അവിടെയാണ് മനുഷ്യൻ മനുഷ്യനായി വളരുന്നത്. എന്നാൽ, പലയിടങ്ങളിലും ഇപ്പോൾ മൃഗത്തേക്കാൾ പിന്നിലേക്കാണ് മനുഷ്യെൻറ നില. പശു പാലും മാംസവും ചാണകവും തരും, മനുഷ്യൻ എന്ത് തരും എന്ന ചോദ്യം താമസിയാതെ ഉത്തരേന്ത്യയാകെ പഠന വിഷയമാകാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.