ഈദ് ആഘോഷിക്കാന്‍ അജ്മാന്‍ ബീച്ചിലെത്തിയത് നൂറുകണക്കിനുപേര്‍
text_fieldsഅജ്മാന്‍: ഈദ് ആഘോഷങ്ങളുടെ ഭാഗമായി അജ്മാന്‍ ബീച്ചില്‍ നൂറുകണക്കിന് സന്ദര്‍ശകരെത്തി. അജ്മാന്‍ കോര്‍ണീഷ്, മറീന എന്നീ ഭാഗങ്ങളിലാണ് കുടുംബങ്ങളടക്കം നിരവധി സന്ദര്‍ശകര്‍ ആഘോഷങ്ങളുടെ ഭാഗമായി എത്തിയത്.
കോവിഡ് നിയന്ത്രണങ്ങളുള്ളതിനാൽ ഇവരെ നിരീക്ഷിക്കാനും നിയന്ത്രിക്കാനും പൊലീസ് എത്തിയിരുന്നു. കടൽത്തീരത്ത് കാൽനടയാത്ര, അനുവദനീയമായ സ്ഥലങ്ങളിൽ നീന്തൽ പരിശീലനം, വോളിബാൾ- ഫുട്ബാൾ കളി, സൈക്ലിങ് എന്നീ വിനോദങ്ങള്‍ക്കായാണ് ആളുകള്‍ എത്തിയത്.
കാൽനടയാത്രക്കാരുടെ സുരക്ഷക്കായി കടൽത്തീരം നിരീക്ഷിക്കാൻ സിവിൽ ഡിഫൻസ് വകുപ്പിെൻറ മറൈൻ റെസ്ക്യൂ ടീം എത്തിയിരുന്നു. നഗരസഭ ആസൂത്രണ വകുപ്പും സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷനുമായി സഹകരിച്ച് ബീച്ച് യാത്രക്കാരുടെ സുരക്ഷക്ക് അപകടമുണ്ടാക്കുന്ന സ്ഥലങ്ങളിൽ നീന്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു.കടൽത്തീരത്തെ നിരവധി റെസ്റ്റാറൻറുകളിലും കഫേകളിലും ആഘോഷങ്ങള്‍ക്ക് എത്തിയവരുടെ നല്ല തിരക്കായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.