ഫാൽക്കൺ ഉപയോഗിച്ച് വേട്ട; അറസ്റ്റ്
text_fieldsഅബൂദബി: ഫാൽക്കണെ ഉപയോഗിച്ച് നിയമവിരുദ്ധമായി വേട്ട നടത്തിയ സംഘത്തെ പിടികൂടിയതായി അധികൃതർ അറിയിച്ചു. അബൂദബി പരിസ്ഥിതി ഏജൻസിയും അബൂദബി പൊലീസിനു കീഴിലെ സ്പെഷൽ പട്രോൾസ് വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അൽ ഖതമിന് വടക്കുള്ള മരുഭൂമിയിൽനിന്ന് അനധികൃത വേട്ടക്കാരായ അഞ്ചുപേരെ അറസ്റ്റ് ചെയ്തത്. വന്യജീവി സംരക്ഷണത്തിനായി രൂപം കൊടുത്ത സംയുക്ത കമ്മിറ്റിയുടെ പ്രവർത്തനഭാഗമായിട്ടായിരുന്നു പരിശോധന.
വന്യജീവികളെയും പ്രകൃതിയെയും സംരക്ഷിക്കുന്നതിനുള്ള ഭരണകർത്താക്കളുടെ നിർദേശങ്ങൾ പാലിക്കുന്നതിന് ജാഗ്രത പുലർത്തുമെന്ന് വന്യജീവി സംരക്ഷണത്തിനുള്ള സംയുക്ത സമിതിയുടെ ചെയർമാൻ കേണൽ പൈലറ്റ് ശൈഖ് സായിദ് ബിൻ ഹമദ് അൽ നഹ് യാൻ പറഞ്ഞു. വന്യജീവി വേട്ട,
മേയൽ തുടങ്ങിയവ സംബന്ധിച്ച നിയമങ്ങൾ നടപ്പാക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി അബൂദബി സർക്കാറിന്റെ ശ്രമങ്ങൾ സംയുക്ത സമിതി ശക്തിപ്പെടുത്തിയതായി അബൂദബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ശൈഖ സലിം അൽ ധാഹിരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.