ഹൈദരലി തങ്ങൾ പ്രാർഥന സദസ്സ്
text_fieldsഎസ്.വൈ.എസ് യു.എ.ഇ പോത്താംകണ്ടം കമ്മിറ്റിയുടെ ജനറൽ ബോഡിയും പ്രാർഥന സദസ്സും
ഷാർജ: എസ്.വൈ.എസ് യു.എ.ഇ പോത്താംകണ്ടം കമ്മിറ്റി ജനറൽ ബോഡിയും ശിഹാബ് തങ്ങൾ അനുസ്മരണവും ദുആ മജ്ലിസും ഷാർജയിൽ സംഘടിപ്പിച്ചു. അശരണർക്ക് കൈത്താങ്ങാവുന്നതിനും സാന്ത്വന സാമൂഹിക പ്രവർത്തനങ്ങൾക്ക് ഊർജിതമായ ഇടപെടൽ നടത്താനും കമ്മിറ്റി തീരുമാനിച്ചു. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. എൻ. ഷുഹൈബ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: എ.ജി. സഹീദ് മൗലവി (പ്രസി), എ.ജി. ഹസീബ് (ജന. സെക്ര), ശാദുലി ഹാജി (ട്രഷ), അബ്ദുൽ സമദ്, ജസീം സഖാഫി (വൈ. പ്രസി), എൻ. ഇർഷാദ്, സി. അജാസ് (ജോ. സെക്ര).
യു.എ.ഇ സാദാത്ത് അസോസിയേഷൻ സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം
ഹൈദരലി തങ്ങൾ അനുസ്മരണം
ദുബൈ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണം എല്ലാ ജനവിഭാഗങ്ങൾക്കും ദുഃഖകരമാണെന്ന് യു.എ.ഇ സാദാത്ത് അസോസിയേഷൻ സംഘടിപ്പിച്ച അനുസ്മരണ യോഗം വിലയിരുത്തി. പ്രസിഡന്റ് ശിഹാബുദ്ദീൻ, അബ്ദുൽ ഹക്കീം തങ്ങൾ, ഹുസൈൻ തങ്ങൾ വാടാനപ്പള്ളി, ശുഐബ് തങ്ങൾ, ശരീഫ് തങ്ങൾ, ഫസൽ തങ്ങൾ, ഡോ. അഷറഫ് തങ്ങൾ, അബ്ദു ലത്തീഫ് തങ്ങൾ, മുഹമ്മദ് ആരിഫ് ബാഹസൻ, അബ്ദുൽ റൗഫ് ബാഹസൻ, അമീൻ തങ്ങൾ, ജഅഫർ അൽഹാദി എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.