98ാമത് നെസ്റ്റോ ഹൈപർ മാർക്കറ്റ് അൽ വർസാനിൽ പ്രവർത്തനമാരംഭിച്ചു
text_fieldsദുബൈ അൽ വർസാനിൽ പ്രവർത്തനമാരംഭിച്ച 98ാമത് നെസ്റ്റോ ഹൈപർ മാർക്കറ്റ് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു
ദുബൈ: യു.എ.ഇയിലെ പ്രമുഖ റീടെയ്ൽ ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പിന്റെ 98ാമത് ഹൈപർ മാർക്കറ്റ് ദുബൈ ഇൻറർനാഷനൽ സിറ്റി അൽവർസാനിലെ ജീപാസ് കമേഴ്സ്യൽ സെൻററിൽ പ്രവർത്തനമാരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുറന്ന ഹൈപർ മാർക്കറ്റ് വെസ്റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്തു. അഹമ്മദ് മൂസ അലി കറം, ലൈഫ് ഫാർമസി ചെയർമാൻ അബ്ദുൽനാസർ, അസ്ടെക് മിഡിലീസ്റ്റ് മാനേജിങ് ഡയറക്ടർ അനൂപ് മൂപ്പൻ, നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമാകുംവിധം മൂന്ന് ലെവലുകളിലായി എഴുനൂറോളം കാറുകൾക്കുള്ള പാർക്കിങ്ങും മികച്ച ഷോപ്പിങ് സ്പേസും ഇവിടെ ഒരുക്കിയിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.